തിരുവനന്തപുരം : തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്കും(38) സിക വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിലെ ലാബിലെ പരിശോധനയിലാണ് ഡോക്‌ടർക്ക് രോഗബാധ തിരിച്ചറിഞ്ഞത്.
സംസ്ഥാനത്ത് ഇതുവരെ 22 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. പൂന്തുറ സ്വദേശിയായ 35 കാരനും ശാസ്തമംഗലം സ്വദേശിനിയായ 41കാരിക്കും ചൊവ്വാഴ്‌ച രോഗബാധ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലും, കോയമ്പത്തൂരിലെ ലാബിലും നടത്തിയ പരിശോധനകളിലാണ് രോഗം ഉറപ്പിച്ചത്.
READ MORE: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക; രോഗ ബാധിതര്‍ 21 ആയി
അതേസമയം ജില്ല മെഡിക്കല്‍ ഓഫിസറോട് രോഗബാധ കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.