ETV Bharat / state

കടക്കാവൂർ പോക്സോ കേസ്; പൊലീസിനെതിരെ പരാതി നൽകി ജില്ലാ ശിശുക്ഷേമ സമിതി - അമ്മ മകനെ പീഡിപ്പിച്ച കേസ്

Child Welfare Committee in Kadakkavur pocso case  mother molested son in kadakkavoor  അമ്മ മകനെ പീഡിപ്പിച്ച കേസ്  കടക്കാവൂർ പോക്സോ കേസ്
കടക്കാവൂർ പോക്സോ കേസ്; പൊലീസിനെതിരെ പരാതി നൽകി ജില്ലാ ശിശുക്ഷേമ സമിതി
author img

By

Published : Jan 10, 2021, 4:20 PM IST

Updated : Jan 10, 2021, 5:12 PM IST

16:08 January 10

വിവരം നൽകിയ ആൾ എന്ന നിലയിൽ ജില്ലാ ശിശുക്ഷേമ അധ്യക്ഷയുടെ പേര് എഫ്‌ഐആറിൽ ചേർത്തതിനെതിരെ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ പരാതി നൽകി ജില്ലാ ശിശുക്ഷേമ സമിതി. വിവരം നൽകിയ ആൾ എന്ന നിലയിൽ ജില്ലാ ശിശുക്ഷേമ അധ്യക്ഷയുടെ പേര് എഫ്‌ഐആറിൽ ചേർത്തതിനെതിരെ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് പരാതി നൽകിയത്. സമിതി പൊലീസിനോട് വിശദീകരണവും തേടും.

എഫ്‌ഐആറിൽ പേര് ചേർത്തതിനെതിരെ നേരത്തെ ജില്ല ശിശുക്ഷേമ സമിതി അധ്യക്ഷ അഡ്വ.എൻ സുനന്ദ രംഗത്ത് വന്നിരുന്നു. ജില്ലാ ശിശുക്ഷേമ സമിതിയല്ല കേസ് പൊലീസിന് റഫർ ചെയ്തത്. അതുകൊണ്ട് തന്നെ വിവരം നൽകിയ ആളായി തൻ്റെ പേര് ചേർക്കാൻ കഴിയില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിക്ക് കൗൺസിലിംഗ് നൽകുകയും അതിൻ്റെ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നവെന്നും അവർ പറഞ്ഞിരുന്നു.

അതേ സമയം ശിശുക്ഷേമ സമിതി അധ്യക്ഷയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും വിവരം നൽകുന്ന ആളുടെ പേര് എഫ്‌ഐആറിൽ ചേർക്കുന്നത് സ്വാഭാവിക നടപടിയാണെന്നുമാണ് കടയ്ക്കാവൂർ പൊലീസിൻ്റെ വിശദീകരണം.

Last Updated : Jan 10, 2021, 5:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.