തിരുവനന്തപുരം: സിനിമ പഠിപ്പിച്ച ഐ എഫ് എഫ് കെ യിലേക്ക് സ്വന്തം സിനിമ വരുന്നത് അഭിമാനനിമിഷം എന്ന് ദായം സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ് ഇ ടി വി ഭാരതിനോട് പറഞ്ഞു (Director Prashanth Vijay On IFFK and His Movies). തന്‍റെ രണ്ടാമത്തെ സിനിമയാണ് പ്രദർശനത്തിനെത്തുന്നത്. ദായം സിനിമ പങ്ക് വെക്കുന്നത് അമ്മ മരണപ്പെട്ടപ്പോൾ മകൾ അനുഭവിക്കുന്ന വേദനകളെ കുറിച്ചും അവരുടെ തിരിച്ചറിവുകളെ കുറിച്ചുമാണ്.
പഠനകാലത്ത് മനസിൽ കയറിക്കൂടിയ സിനിമ മോഹം സാഹചര്യങ്ങൾ മൂലം മാറ്റിവെച്ചു. എന്നാൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ച സ്വപ്‌നം സാഫല്യമാക്കാൻ വഴിയൊരുക്കി. പുതിയ സിനിമയായ "ഇത്തിരി നേരം"പണിപ്പുരയിലാണ് (Prashanth Vijay Movie Ithiri Neram).
വാണിജ്യ സിനിമകൾ നിർമിച്ചാലും തന്‍റെ സിനിമകളുടെ അടയാളം അതിലും കാണും. ഫെസ്റ്റിവലുകൾ വലിയ പ്രചോദനമാണ് സിനിമക്കാർക്ക് നൽകുന്നത്. തന്‍റെ സിനിമകൾ തീർപ്പുകൾ നൽകാനല്ല.
സമൂഹത്തിൽ ചോദ്യങ്ങൾ ചോദിക്കാനാണ്. സിനിമയുടെ അവസാനം യഥാർഥത്തിൽ പുതിയ ചോദ്യങ്ങളെ സമൂഹത്തിന് നൽകുന്നുവെന്നും പ്രശാന്ത് വിജയ് പറഞ്ഞു.
ഐഎഫ്‌എഫ്‌കെയുടെ നാലാം ദിനത്തില്‍...: അഡുര ഓണാഷൈലിന്‍റെ ഗേൾ (Girl), പലസ്‌തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്‍റോ ദി ഇല്ല്യൂമിനേഷൻ, അര്‍ജന്‍റീനിയന്‍ ചിത്രം ദി ഡെലിക്വൊൻസ് (The Delinquents), മോൾഡോവാൻ ചിത്രം ദി റാപ്ച്ചർ (The Rapture), ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങിയ 25 ചിത്രങ്ങളുടെ ആദ്യ പ്രദർശനം നടക്കും. മെക്‌സിക്കയുടെ ഓസ്‌കർ പ്രതീക്ഷയായ ലില അവിലെസിന്‍റെ ടോട്ടം, അമേരിക്കൻ ഹൊറർ ചിത്രം എക്സോർസിസ്റ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് നടക്കുന്നുണ്ട്. ഇത്തവണ മിഡ്നൈറ്റ് സ്ക്രീനിങ് വിഭാഗത്തിൽ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ദി എക്സോർസിസ്റ്റ്.
ചലച്ചിത്ര മേളയുടെ മാറ്റ് കൂട്ടാന്‍ ഇന്ന് മ്യൂസിക് ബാൻഡ് രാഗവല്ലിയുടെ ഫ്യുഷൻ ഗാനസന്ധ്യ അരങ്ങേറും. രാത്രി 7-ന് മാനവീയം വീഥിയിലാണ് പരിപാടി നടക്കുക. മണിച്ചിത്രത്താഴിലെ പഴന്തമിഴ് പാട്ടിഴയും, ഒരു മുറൈ വന്ത് പാർത്തായാ എന്നീ ഗാനങ്ങളുടെ ഫ്യുഷനിലൂടെയും റോക്ക് ആൻഡ് റോളിലെ ഗാനത്തിലൂടെയും പ്രസിദ്ധമാണ് രാഗവല്ലി മ്യൂസിക് ബാൻഡ് (Ragavalli Music Band Program at Manaveeyam Veedhi).
Read More : ചലച്ചിത്രമേള ഇന്ന് പൊളിക്കും; കാണികളെ ആവേശത്തിലാഴ്‌ത്താന്‍ പാതിരാപ്പടവും പാലസ്‌തീന്‍ ചിത്രവും