തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ ശിവൻ്റെ സംസ്കാരം ഇന്ന്(ജൂണ്‍ 25). ഭൗതികശരീരം ഉച്ചയ്ക്ക് 12.45 മുതൽ 2.30 വരെ പ്രസ് ക്ലബില്‍ പൊതുദർശനത്തിനു വയ്ക്കും. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ 3 മണിക്കാണ് സംസ്കാരം.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 89 വയസായിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
Also Read: ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യൂമെന്‍ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു. ആദ്യത്തെ കേരള മന്ത്രി സഭയുടെ സത്യപ്രതിജ്ഞയടക്കമുള്ള നിരവധി അമൂല്യ മുഹൂർത്തങ്ങൾ കാമറയിലാക്കിയ പ്രസ് ഫോട്ടോ ഗ്രാഫറുമാണ്. ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറെന്ന നിലയിലാണ് ചലച്ചിത്ര രംഗത്ത് ശിവൻ ശ്രദ്ധേയനായത്.
Also Read: ചരിത്രം പകര്‍ത്തിയ കലാകാരന് വിട...
മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചലച്ചിത്രം അഭയം ഉൾപ്പെടെയുള്ള സിനിമകളും സംവിധാനം ചെയ്തു.