തിരുവനന്തപുരം: പേപ്പര്‍ മെമ്പര്‍ഷിപ്പ് കാലഘട്ടത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ അംഗത്വത്തിലേക്ക് മാറുന്നു. ഇനി കോണ്‍ഗ്രസ് അംഗത്വം ആവശ്യമുള്ളവര്‍ക്ക് അത് ഡിജിറ്റലായി വിതരണം ചെയ്യും. പരമ്പരഗതമായി തുടര്‍ന്നുവന്ന പേപ്പര്‍ മെമ്പര്‍ഷിപ്പ് രീതി ഇനിയില്ല. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്‍റര്‍നെറ്റ് സൗകര്യമുള്ള സാഹചര്യത്തിലാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് അംഗത്വ വിതരണം മാര്‍ച്ച് 31ന് അവസാനിക്കും. ഇത്തവണ കേരളത്തില്‍ 50 ലക്ഷം പേര്‍ക്ക് അംഗത്വം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ തവണ ഇത് 33 ലക്ഷമായിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ബൂത്ത് തല തെരഞ്ഞെടുപ്പ് ആരംഭിക്കും. ഏപ്രില്‍ ഒന്നിന് സംഘട തെരഞ്ഞെടുപ്പ് ആരംഭിക്കുമെങ്കിലും നിലവിലെ ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയ്ക്ക് തടസമില്ല.
ALSO READ:പരിശോധന നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; റെയ്‌ഡ് പ്രചാരണം നിഷേധിച്ച് കെ.സുധാകരൻ
നിലവില്‍ ബ്ലോക്ക് പ്രസിഡന്‍റുമാരായി നിയമിക്കപ്പെടുന്നവര്‍ തുടരാനാഗ്രഹിക്കുന്നെങ്കില്‍ സംഘടന തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് വിജയിക്കുകയാണ് വേണ്ടതെന്ന് കേരളത്തിന്‍റെ സംഘടന തെരഞ്ഞെടുപ്പിനായി എ.ഐ.സി.സി നിയമിച്ച റിട്ടേണിങ് ഓഫീസര്‍ ജി. പരമേശ്വര അറിയിച്ചു.