ETV Bharat / state

സസ്പെൻസിലും ധർമടം കോൺഗ്രസിന് ധർമസങ്കടം

author img

By

Published : Mar 18, 2021, 5:41 PM IST

കെ സുധാകരന്‍റെ പേര് ധർമടത്ത് ചർച്ചയായെങ്കിലും ഒടുവില്‍ സസ്‌പെൻസ് പൊളിച്ച് കെ സുധാകരൻ പിൻമാറി.

Dharmadam assembly constituency in suspense is a dilemma for Congress
സസ്പെൻസിലും ധർമടം കോൺഗ്രസിന് ധർമസങ്കടം

ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാർഥികൾ, ചിലയിടത്ത് വിഐപികൾ, സിനിമാ താരങ്ങൾ, യുവാക്കൾ, സീറ്റില്ലാത്തതിന്‍റെ പേരില്‍ പിണങ്ങി നില്‍ക്കുന്നവർക്കായി സീറ്റ് നല്‍കല്‍, പ്രതിഷേധിച്ച് പാർട്ടി വിടുന്നു, തല മുണ്ഡനം ചെയ്യുന്നു, തർക്കം തുടരുന്ന സ്ഥലങ്ങളില്‍ ഉമ്മൻചാണ്ടി നേരിട്ടെത്തി സമവായം, പ്രവർത്തകരുടെ വികാരത്തിനൊപ്പം നിന്നും പൊട്ടിക്കരഞ്ഞും വൈകാരിക മുഹൂർത്തങ്ങൾ ഇങ്ങനെ പലതരം പരിപാടികളാണ് കേരളത്തിലെ കോൺഗ്രസില്‍ അരങ്ങേറുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് എന്തിലും ഏതിലും സസ്‌പെൻസ് നിലനിർത്തുക എന്നത്. സ്ഥാനാർഥി നിർണയത്തിലെ സസ്‌പെൻസ് അവസാന നിമിഷം വരെ നിർത്തുന്നതില്‍ കോൺഗ്രസ് നേതൃത്വം വിജയിച്ചു.

കേരളത്തില്‍ ആദ്യമായി ബിജെപി ജയിച്ച നേമം മണ്ഡലത്തില്‍ കരുത്തൻ, ശക്തൻ എന്നി നിലവാരത്തിലുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന തരത്തില്‍ പ്രചാരണം നടത്തിയ കോൺഗ്രസ് നേതൃത്വം ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ആദ്യം നേമത്തേക്ക് പരിഗണിച്ചു. ഒടുവില്‍ വടകര എംപി കെ മുരളീധരനാണ് നേമത്ത് മത്സരിക്കാൻ കരുത്തനും ശക്തനുമെന്ന് കോൺഗ്രസ് നേതൃത്വം കണ്ടെത്തി. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ആർക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം നല്‍കേണ്ടെന്ന് തീരുമാനിച്ച കോൺഗ്രസ് മുരളിക്ക് മാത്രം ഇളവ് നല്‍കി.

നേമത്ത് സൃഷ്ടിച്ച അതേ സസ്‌പെൻസ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്തും കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിച്ചത്. പക്ഷേ അത് നേമത്തെ പോലെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. സംഭവിച്ചു പോയതാണ്. ആദ്യം ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനെ മത്സരിപ്പിച്ച് ധർമടം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം ആലോചിച്ചെങ്കിലും ദേവരാജൻ പിൻമാറിയതോടെ അത് പാളി. പിന്നീടാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കാൻ സന്നദ്ധയായത്. എന്നാല്‍ അവരെ പിന്തുണയ്ക്കാം എന്ന നിലയിലേക്ക് ചർച്ചകൾ മാറി. പക്ഷേ കോൺഗ്രസ് പ്രദേശിക നേതൃത്വം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെ വാളയാർ അമ്മയെ പിന്തുണയ്ക്കാനുള്ള ആലോചന മാറ്റി.

അങ്ങനെയാണ് കണ്ണൂരിലെ കോൺഗ്രസിന്‍റെ കരുത്തനായ നേതാവ് കെ സുധാകരന്‍റെ പേര് ധർമടത്ത് ചർച്ചയായത്. കോൺഗ്രസ് പ്രവർത്തകർക്ക് ഒപ്പം സംസ്ഥാന നേതൃത്വം കൂടി പിന്തുണച്ചതോടെ സസ്പെൻസ് പൊളിച്ച് കെ സുധാകരൻ ധർമടത്ത് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ സജീവമായി. ആലോചിച്ച് തീരുമാനമെടുക്കാമെന്ന് പറഞ്ഞ സുധാകരന്‍റെ സ്ഥാനാർഥിത്വം പിന്നെയും സസ്‌പെൻസിലേക്ക് വഴിമാറി. ഒടുവില്‍ സ്ഥാനാർഥിയാകാനില്ലെന്ന് സുധാകരൻ തന്നെ വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞു. സ്ഥാനാർഥിയാകാൻ മുന്നൊരുക്കത്തിന് സമയം കിട്ടാത്തതിനാല്‍ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതായി സുധാകരൻ വ്യക്തമാക്കി. ധര്‍മടത്ത് ഇറങ്ങിയാല്‍ കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സംസ്ഥാനത്തെ മറ്റിടങ്ങളില്‍ പ്രചരണത്തിന് എത്താനും സാധിക്കില്ല. നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇറങ്ങുമായിരുന്നു. അങ്ങനെയെങ്കില്‍ അട്ടിമറി സാധ്യമാകുമായിരുന്നു. പക്ഷേ ഈ ഘട്ടത്തില്‍ മത്സരിക്കാവുന്ന ചുറ്റുപാടല്ല. നേതൃത്വത്തിന്‍റെ തീരുമാനം താന്‍ ധിക്കരിക്കുകയല്ല. തന്നെ പരിഗണിച്ചതിന് നന്ദി അറിയിക്കുന്നു എന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതാവ് സി രഘുനാഥിന്‍റെ പേര് നിർദ്ദേശിച്ചതായും സുധാകരൻ പറഞ്ഞതോടെ ധർമടത്തെ സസ്‌പെൻസിന് അവസാനമായി. ഇനി സ്ഥാനാർഥി നിർണയം സംബന്ധിച്ച സസ്‌പെൻസിന് അവസരമില്ല. പക്ഷേ ധർമടത്ത് കരുത്തനും ശക്തനും ഇല്ലാത്തതിനാല്‍ കോൺഗ്രസിന്‍റെ ധർമസങ്കടം ബാക്കിയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.