വിദേശികൾക്ക് താമസസൗകര്യം ഒരുക്കാന്‍ ഉത്തരവിട്ട് ഡിജിപി - പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ
താമസ സൗകര്യം ലഭിക്കാത്ത വിദേശികളെ കണ്ടെത്തിയാല്‍ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

താമസ സൗകര്യം ഇല്ലാത്ത വിദേശികൾക്ക് താമസസൗകര്യം ഒരുക്കണമെന്ന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: താമസസൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് സഹായം ലഭ്യമാക്കി പൊലീസ്. താമസ സൗകര്യം ലഭിക്കാത്ത വിദേശികളെ കണ്ടെത്തിയാല്‍ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിദേശികൾക്ക് താമസ സൗകര്യം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ അലയേണ്ടിവന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.