തിരുവനന്തപുരം: വിട പറയലിൽ വികാരാധീനനായി ലോക് നാഥ് ബെഹ്റ. കേരളത്തോടുള്ള സ്നേഹവും സർവീസ് കാലത്തെ പ്രവർത്തനങ്ങൾ പറഞ്ഞുമായിരുന്നു ബെഹ്റയുടെ വിടവാങ്ങാൽ പ്രസംഗം. പൊലീസ് സേനാംഗങ്ങൾ തിരുവനന്തപുരം എസ് എ പി മൈതാനത്താണ് ഡി ജി പിക്ക് വിടവാങ്ങൽ പരേഡ് നൽകിയത്. കേരള പൊലീസ് സൈബർ മേഖലയിൽ ഉൾപ്പടെ സമഗ്രമായ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരാനായതായി ബെഹ്റ പറഞ്ഞു. ഡ്രോൺ ഉപയോഗത്തിലടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ഡി ജി പി വികാരാധീനനായത്. താനൊരു മലയാളിയാണെന്നും മുണ്ടുടുക്കുന്നതും മലയാളം സംസാരിക്കുന്നതും ആരെയും കാണിക്കാനല്ലെന്നും ഹൃദയത്തിൽ നിന്നാണെന്നും ഡിജിപി പറഞ്ഞു.
Also read: നെയ്യാറ്റിൻകരയിൽ ലോറിഡ്രൈവറിനും തൊഴിലാളികൾക്കും പൊലീസ് മർദനം
കേരളത്തിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനിയും കുറച്ചു നാൾ കേരളത്തിലുണ്ടാകും. കരിയറിൽ നിരവധി ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. തളർച്ചയിൽ തളർന്നിട്ടില്ല അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിച്ചതെന്നും ഡിജിപി പറഞ്ഞു.