ETV Bharat / state

ക്ഷേത്രങ്ങളിൽ ദർശന വിലക്ക്

author img

By

Published : Mar 22, 2020, 7:22 PM IST

അതിജാഗ്രത കണക്കിലെടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഭക്തർക്ക് വിലക്കേർപ്പെടുത്തിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു

devotees banned in temples  ക്ഷേത്രങ്ങളിൽ ദർശന വിലക്ക്  തിരുവിതാംകൂർ ദേവസ്വം ബോർഡ്
വിലക്ക്

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശന വിലക്ക് ഏർപ്പെടുത്തി. അതേസമയം ക്ഷേത്രങ്ങളിലെ പൂജകൾക്ക് തടസമുണ്ടാകില്ല.

അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് ക്ഷേത്രങ്ങളിലും സ്പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളിലും മാർച്ച് 31 വരെ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിജാഗ്രത കണക്കിലെടുത്താണ് ബോർഡിന്‍റെ എല്ലാ ക്ഷേത്രങ്ങളിലേക്കും തീരുമാനം ബാധകമാക്കിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു അറിയിച്ചു. നേരത്തെ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമല ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.