ETV Bharat / state

ക്ഷേത്രപ്രവേശന വിളംബര വാർഷികം: രാജകുടുംബം വിട്ടുനിന്നത് അനാരോഗ്യം മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് - Travancore Devaswom Board President

Temple Entry Proclamation Anniversary : ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാക്കിയ നോട്ടിസ് വിവാദമായിരുന്നു. പരിപാടിയിൽ അതിഥികളായി എത്തുന്ന രാജകുടുംബാംഗങ്ങളെ നോട്ടിസിൽ രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും വിശേഷിപ്പിക്കുന്നതും രാജകുടുംബത്തോടുള്ള അമിതബഹുമാനവുമാണ് വിവാദത്തിനിടയ്ക്കിയത്.

Etv Bharat Temple Entry Proclamation Anniversary Notice  ക്ഷേത്രപ്രവേശന വിളംബര വാർഷികം  Travancore Royal Family  K Ananthagopan  Travancore Devaswom Board  ക്ഷേത്രപ്രവേശന വിളംബര വാർഷിക നോട്ടീസ്  ദേവസ്വം ബോർഡ് നോട്ടീസ് വിവാദം  Travancore Devaswom Board President  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്
Devaswom Board President On Absence Of Royal Family In Temple Entry Proclamation Anniversary
author img

By ETV Bharat Kerala Team

Published : Nov 13, 2023, 5:12 PM IST

Updated : Nov 13, 2023, 7:55 PM IST

ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ തിരുവിതാംകൂർ രാജകുടുംബ (Travancore Royal Family) പ്രതിനിധികൾ പങ്കെടുക്കാത്തതിരുന്നത് അനാരോഗ്യം മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ (K Ananthagopan). പരിപാടിയിൽ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായ് (Aswathy Thirunal Gowri Lakshmi Bayi ), പൂയം തിരുനാൾ ഗൗരി പാർവതി ഭായ് (Pooyam Thirunal Gowri Parvathi Bayi) എന്നിവർ പങ്കെടുത്തിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാക്കിയ നോട്ടിസ് വിവാദമായതാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ടുകളാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് തള്ളിയത് (Devaswom Board President On Absence Of Royal Family In Temple Entry Proclamation Anniversary).

പരിപാടിയിൽ അതിഥികളായി എത്തുന്ന രാജകുടുംബാംഗങ്ങളെ നോട്ടിസിൽ രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും വിശേഷിപ്പിച്ചതും രാജകുടുംബത്തോടുള്ള അമിതബഹുമാനവുമാണ് വിവാദത്തിനിടയാക്കിയത്.രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടിസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതായും വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് നോട്ടിസ് പിൻവലിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും (K Radhakrishnan) അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം പുരാവസ്‌തു വകുപ്പ് ഡയറക്‌ടർ സ്വയം ഇന്നത്തെ പരിപാടിയിൽ നിന്ന് വിട്ടു നിന്നതാകുമെന്നും, ചെയ്‌തത് ശരിയായില്ല എന്ന് തോന്നിയിട്ടുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ബോർഡിന്‍റെ വരുമാനം വർധിപ്പിക്കാൻ ഉതകുന്ന പരിപാടികളുമായി മുന്നോട്ടുപോയി. ദേവസ്വം താൽപര്യങ്ങൾ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും ശബരിമലയിലെ അരവണ (Sabarimala Aravana) മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര ഇടപെടലുകൾ കാര്യക്ഷമമാക്കി. ശബരിമല തീർഥാടന ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രിക്കും സർക്കാരിനും ബോർഡ് കത്ത് നൽകിയിട്ടുണ്ട്. സ്ഥലപരിമിതി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിസ്ഥിതി - മാലിന്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെ അനന്തഗോപൻ പറഞ്ഞു. തന്‍റെ കാലയളവിൽ മറ്റുളളവരുടെ കൈവശം പോയ വസ്‌തുക്കൾ തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചു. 2022 -23 കാലത്തെ ശബരിമല തീർത്ഥാടനം നന്നായി പൂർത്തിയാക്കുകയും ഏറ്റവും കൂടുതൽ വരുമാനം ലഭ്യമാക്കുകയും ചെയ്‌തു. പമ്പാ സ്‌നാനം, നെയ്യഭിഷേകം, കാനനപാതയിലൂടെയുള്ള തീർത്ഥാടനം എന്നിവ പുനസ്ഥാപിച്ചെന്നും കെ അനന്തഗോപൻ പറഞ്ഞു.

Also Read: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ രാജഭക്തി വിവാദം; ദേവസ്വം ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ദേവസ്വം ബോർഡ് ഹെഡ് ക്വാർട്ടേഴ്‌സിൽ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി എം ഒ യു ഒപ്പിട്ടു. അരവണ ക്യാൻ നിർമ്മാണ ഫാക്‌ടറി ഡിപിആര്‍ ലഭ്യമാക്കി കോടതിയുടെ അനുമതിക്കായി അയക്കുന്നതിന് നടപടി സ്വീകരിച്ചു. ദേവസ്വം ബോർഡ് പ്രവർത്തനങ്ങൾക്ക് ഇക്കാലയളവിൽ വലിയ സഹായവും പരിഗണനയും ആണ് സർക്കാരിൽ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ബോർഡ് പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. 2023ലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയാണ് ഈ ബോർഡ് പടിയിറങ്ങുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Last Updated : Nov 13, 2023, 7:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.