ETV Bharat / state

സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി

ക്രൈം ബ്രാഞ്ച് ഐ.ജി ആയിരുന്ന എസ്. ശ്രീജിത്തിനെയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ വിജയ് സാഖറെയെ എഡിജിപിമാരായും നിയമിച്ചു.

സംസ്ഥാന പൊലീസ്‌  തിരുവനന്തപുരം  designation changes  state police
സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി
author img

By

Published : Jan 1, 2021, 9:54 AM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി. വിജിലൻസ് എഡിജിപി സുദേഷ് കുമാറിനെ ഡിജിപിയാക്കി. സുദേഷ് കുമാർ വിജിലൻസ് ഡയറക്ടറാകും. ക്രൈം ബ്രാഞ്ച് ഐ.ജി ആയിരുന്ന എസ്. ശ്രീജിത്തിനെയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ വിജയ് സാഖറെയെ എഡിജിപിമാരായും നിയമിച്ചു. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. ക്രമസമധാന ചുമതലയുള്ള എഡിജിപിയായാണ് വിജയ് സാഖറയുടെ പുതിയ നിയമനം.

കേരള പൊലീസ് അക്കാദമി ഡയറക്ടറായ എഡിജിപി ബി.സന്ധ്യയെ ഫയർ ആൻഡ് റെസ്ക്യു സർവ്വീസ് മേധാവിയായി നിയമിച്ചു. ഡിഐജി ആയ സി.എച്ച് നാഗരാജുവിനെ ഐജിയാക്കി. നാഗരാജു കൊച്ചി സിറ്റി പോലീസ് കമ്മീഷ്‌ണറാകും . ബെവ് കോ എംഡിയും ഡി ഐ ജിയുമായ ജി സ്‌പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐജിയാക്കി. കണ്ണൂർ എസ്പിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂർ കെഎപി ബറ്റാലിയൻ നാലിൻ്റെ ചുമതലയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.