തിരുവനന്തപുരം: ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗിയെയും കുട്ടിരിപ്പ് കാരിയായ 16 വയസുള്ള മകളെയും കടന്ന് പിടിച്ച വെട്ടുകാട് സ്വദേശി അറസ്റ്റിൽ. വെമ്പായം കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ വയറു വേദനയെതുടർന്ന് ചികിത്സക്ക് എത്തിയ തേക്കടയുള്ള വീട്ടമ്മക്കും പ്രായ പൂർത്തിയകാത്ത മകൾക്കും ആണ് ദുരനുഭവം ഉണ്ടായത്.
ഇതേസമയം മറ്റൊരു രോഗിക്ക് ഒപ്പം വന്ന വെട്ടുകാട് കടകമ്പള്ളി ജെയിൻ നിവാസിൽ വിജിൽ വിക്ടർ (27) പിടിയിലായത്. അമ്മയും മകളും ബഹളം വച്ചതിനെ തുടർന്ന് ആളുകൾ ഓടികൂടി എങ്കിലും പ്രതി രക്ഷപെട്ടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെമ്പായത്ത് നിന്ന് വെഞ്ഞാറമൂട് പൊലീസ് ആണ് പ്രതിയെ പിടിക്കുടിയത്. ഇന്ന് കോടതിൽ ഹാജരാക്കും.