ETV Bharat / state

പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ അലങ്കാരങ്ങൾ പാടില്ല, മറിച്ചായാല്‍ നടപടി : ഉത്തരവുമായി മാനേജ്‌മെന്‍റ്‌ - KSRTC Bus Fares to Sabarimala

Decorations Banned on KSRTC buses : പമ്പയിലേക്ക് സർവീസ് നടത്തുന്ന ബസുകളിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന അലങ്കാരങ്ങള്‍ പാടില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റിന്‍റെ ഉത്തരവ്

Sabarimala Pilgrimage : KSRTC Management Issues Circular Prohibiting Decorations On KSRTC Buses to Pampa,പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ അലങ്കാരങ്ങൾ പാടില്ല
Sabarimala Pilgrimage : KSRTC Management Issues Circular Prohibiting Decorations On KSRTC Buses to Pampa
author img

By ETV Bharat Kerala Team

Published : Nov 24, 2023, 11:18 AM IST

Updated : Nov 24, 2023, 2:40 PM IST

തിരുവനന്തപുരം : പമ്പയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ അലങ്കാരങ്ങൾ പാടില്ലെന്നും അങ്ങനെ ചെയ്യുന്ന ഡിപ്പോ അധികാരികൾക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നുമം മാനേജ്മെന്‍റ് . ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ഒരു ഒരുക്കങ്ങളും ബസില്‍ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ബസുകളിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ എഴുത്തുകളും ചിത്രങ്ങളും കാണുന്ന സാഹചര്യത്തിലാണ് നടപടി (Decorations Banned on KSRTC buses).

ഇതുസംബന്ധിച്ച് മാനേജ്മെന്‍റ് ഉത്തരവിറക്കി. റേഡിയേറ്ററിലേക്കുള്ള വായു സഞ്ചാരം തടസപ്പെടുത്തുന്ന തരത്തിൽ മാലകൾ കെട്ടുന്നതുവഴി ബസിന്‍റെ എഞ്ചിൻ തകരാറിലാകുമെന്നും ഇനി മുതൽ ഇത്തരത്തിൽ അലങ്കാരങ്ങൾ നടത്തിയാല്‍ ഡിപ്പോ അധികാരികൾക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നുമാണ് മാനേജ്മെന്‍റ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത് (KSRTC Bus Services to Pampa).

ALSO READ : മണ്ഡല - മകരവിളക്ക് മഹോത്സവം; യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി

കെഎസ്ആർടിസി പമ്പയിലേയ്ക്ക് ചാർട്ടേർഡ് ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെൽ ആണ് ട്രിപ്പുകൾ ഒരുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ഗ്രൂപ്പായി പമ്പയിലേക്ക് എത്തുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ചാർട്ടേഡ് ട്രിപ്പുകൾ ലഭ്യമാക്കിയിരിക്കുകയാണ്. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് (KSRTC Salary Crisis).

ഇന്നലെ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ സിഎംഡി ബിജു പ്രഭാകറിനെ ചീഫ് ഓഫീസിൽ ഉപരോധിച്ചു. നവകേരള സദസ്സിന് സമീപം സുൽത്താൻ ബത്തേരിയിൽ ടിഡിഎഫിന്‍റെ നേത്യത്വത്തിൽ മുഖ്യമന്ത്രിക്കെതിരെയും തൊഴിലാളികൾ പ്രതിഷേധിച്ചു.

Last Updated : Nov 24, 2023, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.