തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ പത്ത് മുതൽ 20 ശതമാനം വരെ വർധിപ്പിക്കാൻ മന്ത്രിസഭയോഗ തീരുമാനം. കൂടുതൽ വിദ്യാർഥികളുള്ള വടക്കൻ ജില്ലകളിൽ 20 ശതമാനവും തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ പത്ത് ശതമാനവും സീറ്റുകൾ വർധിപ്പിക്കും. പുതിയ ബാച്ചുകൾ അനുവദിക്കില്ല.
സഹകരണ വകുപ്പിലെ ഓഡിറ്റർമാരുടെ 75 താൽക്കാലിക തസ്‌തിക സ്ഥിരമാക്കും. 1986 മുതല്‍ ഇവ ഒഴിഞ്ഞു കിടക്കുകയായിരുന്നു. മടങ്ങിയെത്തിയ പ്രവാസികൾക്ക് 5000 രൂപ ധനസഹായം നൽകുന്നതിന് നോർക്കയ്ക്ക് 50 കോടി രൂപയും മന്ത്രിസഭ യോഗം അനുവദിച്ചു.