ETV Bharat / state

ശ്രീജീവിന്‍റെ മരണം; ആത്മഹത്യയെന്ന് സിബിഐ

സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു

ശ്രീജീവിന്‍റെ മരണം; ആത്മഹത്യയെന്ന് സിബിഐ
author img

By

Published : Sep 4, 2019, 2:27 PM IST

Updated : Sep 4, 2019, 4:39 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്‍റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജീവിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പാറശാല പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ 2014 മെയിലാണ് ശ്രീജീവ് വിഷം ഉള്ളില്‍ ചെന്ന് മരണപ്പെട്ടത്. പൊലീസ് മര്‍ദിച്ച് വിഷം കുടിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി സഹോദരന്‍ ശ്രീജിത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുകയാണ്. സഹോദരന്‍ ശ്രീജിത്തിന്‍റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.

ശ്രീജീവിന്‍റെ മരണം; ആത്മഹത്യയെന്ന് സിബിഐ

ശാസ്ത്രീയ തെളിവുകളുടേയും ശ്രീജീവ് എഴുതിയതെന്ന് പറയുന്ന കുറിപ്പിന്‍റെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. ശ്രീജീവ് താമസിച്ചിരുന്ന ആറ്റിങ്ങലിലെ ലോഡ്‌ജില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. പ്രണയനൈരാശ്യത്തിന്‍റെ പേരിലാണ് ആത്മഹത്യയെന്നും സിബിഐ പറയുന്നു. ശ്രീജിവിനെതിരെ പൊലീസെടുത്ത മോഷണക്കേസ് കള്ളക്കേസല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ ദേഹ പരിശോധന നടത്തിയിരുന്നില്ല. വിഷം സൂക്ഷിച്ചിരുന്ന ബാഗ് പ്രതിയുടെ സമീപത്ത് തന്നെ വച്ചു. വിഷം കഴിച്ച ശേഷമാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തതെന്ന് തെളിയിക്കുന്നതിനായി അറസ്റ്റ് ചെയ്ത സമയത്തിലടക്കം പൊലീസ് രേഖകളില്‍ കൃത്രിമം നടത്തിയതായും സിബിഐ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംഭവ സമയത്ത് പാറശാല സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ഐ ഗോപകുമാര്‍, എസ്.ഐ ഡി. ബിജു, ഗ്രേഡ് എസ്.ഐ പി. മോഹനന്‍, കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നും സിബിഐ വ്യക്തമാക്കി. സിബിഐയുടെ കണ്ടെത്തലുകളെ ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്ത് തള്ളി. സത്യം തെളിയിക്കപ്പെടുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി.

Intro:നേയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ. ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി. എന്നാല്‍ ശ്രീജീവിന്റെ അറസ്റ്റില്‍ പോലീസിന്റെ ഭാഗത്ത്് വീഴ്ചയുണ്ടായതായും റിപ്പര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്ത് പ്രതികരിച്ചു.
Body:2014 മെയിലാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ ഇരിക്കവെ ശ്രീജീവ് എന്ന യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരണപ്പെടുന്നത്. ശ്രീജിവിനെ പോലീസ് മര്‍ദ്ധിച്ച് വിഷം കുടിപ്പിക്കുകയായിരുന്നുവെന്നാണ് ശ്രീജീവിന്റെ കുടുംബം ആരോപിച്ചത്. ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി സഹോദരന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലാണ്. ശ്രീജിത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടത്. പോലീസ് കസ്റ്റഡിയില്‍ വച്ച് ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടേയും ആത്ഹത്യകുറിപ്പിന്റേയും അടിസ്ഥാനത്തിലാണ് സിബിഐ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. ശ്രീജീവ് താമസിച്ചിരുന്ന ആറ്റിങ്ങലിലെ ലോഡ്ജില്‍ നിന്നാണ് ആത്ഹത്യാകുറിപ്പ് കണ്ടെത്തിയത്. പ്രണയ നൈലാശ്യത്തിന്റെ പേരിലാണ് ആത്മഹത്യ. താന്‍ കാമുകിക്ക് ഒരു സര്‍പ്രൈസ് കൊടുക്കുമെന്ന് സുഹൃത്തിനോട് ശ്രീജീവ് പറഞ്ഞിരുന്നു. ഈ സുഹൃത്ത് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തതെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. നെയ്യാറ്റിന്‍കരയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരോട് വിഷം കഴിച്ച കാര്യം ശ്രീജിവ് പറഞ്ഞിരുന്നു.്ശ്രീജിവിനെതിരെ പൊലീസെടുത്ത മോഷണക്കേസ് കള്ളക്കേസല്ലെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ശ്രീജീവിനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ ദേഹ പരിശോധന നടത്തിയിരുന്നില്ല. നടത്തിയിരുന്നെങ്കില്‍ പ്രതിയുടെ കൈവശം സൂക്ഷിച്ചിരുന്ന വിഷം കണ്ടെത്താനാകുമായിരുന്നു. വിഷം സൂക്ഷിച്ചിരുന്ന ബാഗ് പ്രതിയുടെ സമീപത്ത് തന്നെ സൂക്ഷിച്ചു.അതു പോലെ തന്നെ വിഷം കഴിച്ച ശേഷമാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തതെന്ന് തെളിയിക്കാനായി അറസ്റ്റ് ചെയ്ത സമയത്തിലടക്കം രേഖകളില്‍ പോലീസ് കൃത്രിമം നടത്തിയതായും സിബിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവ സമയത്ത് പാറശാല സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന സി.ഐ. ഗോപകുമാര്‍, എസ്.ഐ ഡി.ബിജു, ഗ്രേഡ് എസ്.ഐ പി.മോഹനന്‍, പാറാവ് അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടി വേണമെന്നും സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സിബിഐയുടെ കണ്ടെത്തലുകളെ ശ്രീജിവന്റെ സഹോദരന്‍ ശ്രീജിത്ത് തള്ളി. സഹോദരന്റേത് ആത്മഹത്യാണെന്ന് സിബിഐ പറയുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ശേഷം സുപ്രീംകോടതിയെ സമീപിക്കും. സത്യം തെളിയുന്നതുവരെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.

ബൈറ്റ് ശ്രീജിത്ത്

Conclusion:ഇടിവി ഭാരത്,തിരുവനന്തപുരം
Last Updated : Sep 4, 2019, 4:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.