തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ മരിച്ചു. മൊബൈൽ ഫോൺ മോഷണത്തിന് കസ്റ്റഡിയിൽ എടുത്ത അൻസാരി(38) എന്ന യുവാവിനെ സ്റ്റേഷനിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിൽ ഇരുത്തിയിരുന്ന ഇയാൾ അവിടുത്തെ ശുചിമുറിയിയിൽ തൂങ്ങുകയായിരുന്നു. വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് കസ്റ്റഡി മരണം
മൊബൈൽ ഫോൺ മോഷണത്തിന് കസ്റ്റഡിയിൽ എടുത്ത അൻസാരി(38) എന്ന യുവാവിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി