തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി വാഹനങ്ങൾക്കും സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങൾക്കുമുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. വാര്‍ഷിക/ക്വാര്‍ട്ടര്‍ നികുതി അടയ്‌ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും പുതിയ നടപടിയുടെ പ്രയോജനം ലഭിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വാഹനത്തിന്‍റെ നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന് വാഹന ഉടമകൾ നിരന്തരമായ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഓഗസ്റ്റ് 31 വരെ കാലവധി നീട്ടിയതെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Also read: പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ