തിരുവനന്തപുരം: അങ്കണവാടിയിൽ കുഞ്ഞുങ്ങൾക്ക് നൽകുന്ന അമൃതം പൊടിയിൽ (ന്യൂട്രി മിക്‌സ്) ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം ഞാണ്ടൂർക്കോണത്താണ് സംഭവം. ആളിതറട്ടയിൽ അവിട്ടം വീട്ടിൽ രേഖ കൊച്ചുമകൾക്ക് നൽകാനെടുത്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടത്തിയത്. കഴിഞ്ഞ മാസം വിതരണം ചെയ്‌ത പായ്ക്കറ്റായിരുന്നു ഇത്.
തിരുവനന്തപുരം നഗരസഭയിലെ ഞാണ്ടൂർകോണം വാർഡിലെ ആളിതറട്ടയിൽ സ്ഥിതി ചെയ്യുന്ന അംഗനവാടിയിൽ നിന്നാണ് ഇത് വിതരണം ചെയ്‌തത്. ആരോഗ്യ പ്രവർത്തകരെയും അംഗനവാടി ജീവനക്കാരെയും വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.
Also read: കുട്ടികൾക്ക് വിതരണം ചെയ്‌ത അമൃതം പൊടിയിൽ ചത്ത പല്ലി