തിരുവനന്തപുരം: കാട്ടാക്കടയില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലമുക്ക് സ്വദേശി ഗണേശ് ശങ്കറിന്‍റെ(50) മൃതദേഹമാണ് എള്ളുവിള കോളനിയിലെ വാടക വീട്ടില്‍ കണ്ടെത്തിയത്.
അടച്ചിട്ട വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാട്ടാക്കട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.