തിരുവനന്തപുരം : തമിഴ്‌നാട് അതിർത്തിയായ കുഴിത്തുറ താമരഭരണി ആറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തി. 45 വയസ് തോന്നിക്കുന്ന പുരുഷന്‍റെയും 65കാരിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് സംഭവം.
Also Read: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമം ; തളിപ്പറമ്പിൽ രണ്ടുപേർ പിടിയിൽ
ഇതിൽ 65കാരി കൊല്ലംകോട് സ്വദേശിനി കമല ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. നെയ്യൂരിലെ മകളുടെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് രണ്ടുദിവസം മുൻപ് കൊല്ലംകോട്ട് വീട്ടിൽ നിന്നിറങ്ങിയ കമലത്തിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് വരികയായിരുന്നു .
എന്നാൽ പുരുഷന്‍റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിവസ്ത്രനായി കാണപ്പെട്ട പുരുഷന്‍റെ മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു.
തമിഴ്‌നാട് കേരള അതിർത്തികളിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കാണാതായവരുടെ വിവരങ്ങൾ കളിയിക്കാവിള പൊലീസ് ശേഖരിച്ചുവരികയാണ്.
കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കമലയുടെ മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുനൽകും. പുരുഷന്‍റെ മൃതദേഹം ആശാരി പള്ളത്തെ മോർച്ചറിയിലേക്ക് മാറ്റും.