തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി സംബദ്ധിച്ച് തീരുമാനമെടുക്കുന്നത് വിശദമായി ചർച്ച ചെയ്ത ശേഷമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ. തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിലപാട്. ഇന്ന് ആരോഗ്യ വിദഗ്ദ്ധരുമായി ചർച്ച നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തും. എല്ലാ വശവും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം. തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമായ കാര്യമാണ്. കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമം. ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. പ്രചരണത്തിൽ അടക്കം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും. ഒരു മണിക്കൂർ പോളിങ് സമയം നീട്ടുന്നതോടെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ - date-of-the-local-body-elections
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തും. എല്ലാ വശവും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്നും വി.ഭാസ്കരൻ.
![തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾ തിരഞ്ഞെടുപ്പ് കമ്മിഷണർ തിരുവനന്തപുരം date-of-the-local-body-elections chief-electoral-officer](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8451678-thumbnail-3x2-election.jpg?imwidth=3840)