വേനൽ കനത്താലും ഇത്തവണ കുടിവെള്ളത്തെക്കുറിച്ച് തിരുവനന്തപുരം നഗരവാസികൾക്ക് ആശങ്ക വേണ്ട. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന ഡാമുകളിലെല്ലാം ഈ വേനൽക്കാലത്തെ നേരിടാനുള്ള വെള്ളമുണ്ടെന്ന് ജലസേചന വകുപ്പ് അറിയിച്ചു.
നഗരത്തിലേക്ക് ജലമെത്തിക്കുന്ന അരുവിക്കര, പേപ്പാറ, നെയ്യാർ, എന്നീ ഡാമുകളിൽ വേനലിനെ നേരിടാനുള്ള വെള്ളമുണ്ട്. നെയ്യാര്‍ ഡാമില്‍ നിന്ന് ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും ഡാമില്‍ 79.70 മീറ്റര്‍ വെള്ളം ശേഷിക്കുന്നുണ്ട്. അതേസമയം അരുവിക്കരയിലെ ജല നിരപ്പ് താഴുകയാണെങ്കില്‍ പേപ്പാറയില്‍ നിന്ന് ജലമെത്തിക്കാനാണ് വകുപ്പിന്‍റെ തീരുമാനം.