തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി. 60 സെന്‍റിമീറ്ററാണ് നാല് ഷട്ടറും ഉയർത്തിയിരിക്കുന്നത്.
പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകള്‍ 40 സെന്‍റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 190 സെന്‍റി മീറ്റർ ഉയർത്തിയിട്ടുണ്ട്. വൃഷ്‌ടി പ്രദേശത്ത് കനത്ത് മഴ തുടരുകയാണ്.
ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടതല്‍ ഉയര്‍ത്തേണ്ടി വരും. സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.