തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവം ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശിശുക്ഷേമ സമിതിയിലേയും സി.ഡബ്ലിയു.സിയിലേയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ രാജിവച്ച് പുറത്തു പോകണം. നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മനുഷ്യക്കടത്ത് എന്നും സതീശന്‍ പറഞ്ഞു.
ശിശുക്ഷേമ സമിതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
Also Read: Anupama child adoption: ദത്ത് വിവാദം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം, സമരം തുടരുമെന്ന് അനുപമ
രാജിവച്ച് പോയില്ലെങ്കില്‍ പുറത്താക്കും വരെ സമരം തുടരും. കുട്ടിയെ ദത്തുനല്‍കിയതിന് പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും പുറത്തുവരണം. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിയും കൃത്യമായ മറുപടി നല്‍കിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനവൃതത്തിലാണ്. ഇടതുപക്ഷം യാഥാസ്ഥിതിക പിന്തിരിപ്പന്മാര്‍ ആണെന്നും സതീശന്‍ കുറ്റപ്പെടുത്തി.