തിരുവനന്തപുരം: നഗരസഭയിലെ നിയമന ശുപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കും. നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കേസിൽ മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ നിന്ന് താത്കാലിക നിയമനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. തസ്തികകൾ പത്രപരസ്യം ചെയ്ത തിയതിയും ഒഴിവുകളുടെ എണ്ണവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അതേസമയം, നിയമന ശുപാർശ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസി ഇന്ന് നഗരസഭയിൽ സമരം നടത്തും.