ETV Bharat / state

നയന സൂര്യയുടെ മരണം : തിരുവനന്തപുരത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന - ക്രൈംബ്രാഞ്ച് എസ് പി മധുസൂദനൻ

2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടക വീട്ടിൽ നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്

nayana soorya death  nayana soorya death crime branch investigation  nayana soorya  ക്രൈംബ്രാഞ്ച് പരിശോധന  നയന സൂര്യ  നയന സൂര്യയുടെ മരണം  നയന സൂര്യയുടെ ദുരൂഹ മരണം  നയന സൂര്യ മരിച്ച വീട്ടിൽ ക്രൈംബ്രാഞ്ച്  ക്രൈംബ്രാഞ്ച് എസ് പി മധുസൂദനൻ  ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ
നയന സൂര്യ
author img

By

Published : Jan 17, 2023, 3:17 PM IST

നയന സൂര്യയുടെ മരണം; തിരുവനന്തപുരത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന

തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. എസ് പി മധുസൂദനന്‍റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ അടക്കം ഉള്‍പ്പെടുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. വീടിന്‍റെ സൺഷെയ്‌ഡിൽ നിന്നും അകത്തേക്ക് കയറാനുള്ള സാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.

കേസിൽ മ്യൂസിയം പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നയനയുടേത് ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണത്തിൽ നടന്ന ഗുരുതര ക്രമക്കേടുകൾ വെളിപ്പെട്ടു. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്. അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവവുമുണ്ടായി. കഴുത്ത് ശക്തമായി മുറുകിയിരുന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. തുടർന്ന്, ജില്ല പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കേസിന്‍റെ പുനരന്വേഷണം എസ്‌പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള 13 അംഗ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു.

അതേസമയം കേസിന്‍റെ ആദ്യഘട്ടത്തിലുള്ള അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് സംഘത്തിൽ ഉൾപ്പെടുത്തിയത് വൻ വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.