തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപിയുടെ ഉത്തരവ്. മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പുറത്തു വന്ന കത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി അനില്‍കാന്താണ് ക്രൈം ബ്രാഞ്ചിനോട് നിര്‍ദേശിച്ചത്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്താണ് അന്വേഷണം നടത്തുക.
പ്രാഥമിക പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി തീരുമാനമെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്‍റെ ഏത് യൂണിറ്റാകും കേസന്വേഷിക്കുകയെന്ന് ഇന്ന് തീരുമാനമാകും.
താത്കാലിക നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് മേയര്‍ സിപിഎം ജില്ലാസെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തു വന്നത്. ഇതിനു പിന്നാലെ തന്നെ കത്ത് വ്യാജമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മേയര്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തിയത്.
ALSO READ:വിഴിഞ്ഞം തുറമുഖസമരം: അദാനി ഗ്രൂപ്പിന്‍റെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി
എന്നാല്‍, പ്രചരിക്കുന്ന കത്തിന്‍റെ ഒറിജിനല്‍ പകര്‍പ്പ് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് ശിപാര്‍ശ ചെയ്‌തത്.