ETV Bharat / state

തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടം : അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്

പാറ്റൂരിൽ നടന്ന ഗുണ്ട ആക്രമണം, മേട്ടുക്കടയില്‍ ഗുണ്ട നേതാവിന്‍റെ വീട് കയറി നടത്തിയ അതിക്രമം എന്നീ കേസുകളുടെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി

crime branch investigation in goons gang  crime branch investigation  anti socials in thiruvananthapuram  crime branch investigation in anti socials  goons gang  goons gang thiruvananthapuram  ഗുണ്ട വിളയാട്ടം  തലസ്ഥാനത്തെ ഗുണ്ട വിളയാട്ടം  തിരുവനന്തപുരം ഗുണ്ട ആക്രമണം  തിരുവനന്തപുരത്ത് ഗുണ്ട സംഘം  പാറ്റൂരിൽ നടന്ന ഗുണ്ട ആക്രമണം  മേട്ടുകടയിൽ ഗുണ്ട നേതാവിന്‍റെ വീട് കയറി ആക്രമണം  പാറ്റൂർ കേസ്  ഓംപ്രകാശ്  മംഗലപുരം എസ്എച്ച്ഒ സസ്‌പെൻഷൻ  ഗുണ്ട ആക്രമണം
ഗുണ്ട വിളയാട്ടം
author img

By

Published : Jan 19, 2023, 10:30 AM IST

തിരുവനന്തപുരം : ജില്ലയിലെ ഗുണ്ട ആക്രമണങ്ങളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പാറ്റൂരിൽ നടന്ന ഗുണ്ട ആക്രമണം, മേട്ടുക്കടയില്‍ ഗുണ്ട നേതാവിന്‍റെ വീട് കയറി നടത്തിയ അതിക്രമം എന്നീ കേസുകളാണ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും.

പാറ്റൂർ കേസ് അന്വേഷിച്ചിരുന്ന പേട്ട എസ്എച്ച്ഒ റിയാസ് രാജയെ മാഫിയ ബന്ധത്തിന്‍റെ പേരിൽ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയത്. ഓംപ്രകാശും സംഘവുമാണ് പാറ്റൂരിൽ അക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.

ഇതിന് തൊട്ടുമുമ്പുള്ള ദിവസം മുട്ടടയിലും സമാനമായ ഗുണ്ട ആക്രമണമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാകാം പാറ്റൂരിലെ ആക്രമണമെന്നാണ് പൊലീസ് നിഗമനം. പാറ്റൂരിലെ ആക്രമണത്തിൽ മുഖ്യപ്രതികളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പൊലീസിന് ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. പാറ്റൂരിൽ ബിൽഡര്‍ നിധിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ഓംപ്രകാശ്.

Also read: തലസ്ഥാനത്ത് ഗുണ്ട ആക്രമണം : പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു

മുഖ്യപ്രതികളായ ആരിഫ്, ആസിഫ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. 12 പ്രതികളിൽ 5 പേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലും മംഗലപുരത്തുമുണ്ടായ ഗുണ്ട ആക്രമണങ്ങളിൽ ഒളിവിലുളള പ്രതികളെ പിടികൂടാനും പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.

പാറ്റൂർ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും മംഗലപുരം എസ്എച്ച്ഒയും സസ്പെൻഷനിലായതോടെ പുതിയ ഉദ്യോഗസ്ഥരെ പകരം നിയമിക്കേണ്ടതുണ്ട്. അതേസമയം ഗുണ്ട ബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനയ്ക്ക്‌ ഡിജിപി നേരത്തെ നിർദേശം നല്‍കിയിരുന്നു. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ല പൊലീസ് മേധാവിമാർക്കുള്ള നിർദേശം.

Also read: ഗുണ്ട ബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ പരിശോധന; റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം

അതിനിടെ രഹസ്യ വിവരങ്ങൾ നൽകേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി ഗുണ്ട സംഘങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തുവെന്ന ആരോപണവും അന്വേഷിക്കും. ഇന്‍റലിജൻസ് എഡിജിപിയുടെ നിർദേശ പ്രകാശം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്‌ടർമാരുടെയും ഡിവൈഎസ്‌പിമാരുടെയും റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ജില്ല പൊലീസ് മേധാവിമാർക്കുള്ള നിർദേശം.

Also read: ഗുണ്ടാ - റിയൽ എസ്‌റ്റേറ്റ് സംഘങ്ങളുമായി ബന്ധം; പൊലീസുകാർക്ക് സസ്പെൻഷൻ

ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാർ റിപ്പോർട്ട് തയ്യാറാക്കണം. ഗുണ്ട, മാഫിയ ബന്ധമുള്ള പൊലീസുകാരെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ചില ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാർ വീഴ്‌ച വരുത്തുന്നുണ്ടെന്ന വിലയിരുത്തൽ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അതിനാൽ ജില്ല പൊലീസ് മേധാവിമാരുടെയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെയും പ്രത്യേക യോഗം വൈകാതെ വിളിക്കും.

Also read: ഗുണ്ടകളെ അമർച്ച ചെയ്യാൻ 'ഓപ്പറേഷന്‍ സുപ്പാരി'യുമായി പൊലീസ്

പൊലീസുകാരുടെ പ്രവർത്തനങ്ങള്‍ രഹസ്യമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി തന്നെ ആരോപണ വിധേയനായ സാഹചര്യത്തിലാണ് നടപടി. അതേസമയം, തിരുവനന്തപുരം റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയായിരുന്ന വിജയകുമാർ‍ ഗുണ്ട സംഘങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉത്തരവിട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.