തിരുവനന്തപുരം: റോഡിൽ ഇഴഞ്ഞ് സിവില്‍ പൊലീസ് ഓഫീസര്‍ (സി.പി.ഒ) ഉദ്യോഗാർഥികൾ. മന്ത്രിസഭ യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സമരം തുടങ്ങി 18 ദിവസം പിന്നിടുമ്പോഴും സർക്കാർ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
സമരത്തിനിടെ പലരും ബോധരഹിതരായി. കഴിഞ്ഞ ശനിയാഴ്‌ച ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ് (എൽ.ജി.എസ്) റാങ്ക് ഹോൾഡേഴ്‌സിന്‍റെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്.