ETV Bharat / state

ഒരേ ഒരു വി.എസ്, വിപ്ലവ സൂര്യന് ഇന്ന് 98ാം പിറന്നാള്‍; എന്നും സമരയൗവ്വനം - വിഎസ് പിറന്നാള്‍

അനാരോഗ്യം മൂലം ഏറെ കാലമായി കവടിയാറിലെ വസതിയിൽ വിശ്രമത്തിലാണ് കേരളത്തിന്‍റെ വിപ്ലവ നായകനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ.

CPM veteran VS Achuthanandan turns 98 today  VS Achuthanandan birthday  VS birthday  Achuthanandan birthday  vs@98  വിഎസ് അച്യുതാനന്ദൻ  വിഎസ് അച്യുതാനന്ദൻ പിറന്നാള്‍  വിഎസ് പിറന്നാള്‍  വിഎസ് 98
വിഎസ് അച്യുതാനന്ദൻ
author img

By

Published : Oct 20, 2021, 7:20 AM IST

Updated : Oct 20, 2021, 9:58 AM IST

കിഴക്കിന്‍റെ ചക്രവാളത്തിൽ വിരിഞ്ഞ സൂര്യന് ഒരൽപ്പം ചുവപ്പുനിറം കൂടിയത് പോലെ... ഒരുപക്ഷേ ഇങ്ങ് ദൂരെ പടിഞ്ഞാറൻ കവാടത്തിൽ കേരളത്തിന്‍റെ സമരനായകൻ 98ന്‍റെ നിറവിൽ ഉദിച്ച് നിൽക്കുന്നത് കൊണ്ടാവാം.. അതേ, ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യുണിസ്റ്റിന്, ജനമനസുകളിലെ പ്രിയ വിഎസിന് ഇന്ന് 98 വയസ്...

ഒരുകാലത്ത് വിഎസ് എന്ന രണ്ടക്ഷരത്തിൽ വിരിഞ്ഞ വിപ്ലവ പ്രകമ്പനങ്ങളെല്ലാം ഇന്ന് കേരളത്തിന് അന്യമാണ്. പ്രായാധിക്യം മൂലം സജീവ രാഷ്ടീയത്തിൽ നിന്ന് ഏറെ കാലമായി അദ്ദേഹം അകന്നുനിൽക്കുന്നു. പിറന്നാള്‍ ആഘോഷങ്ങളും കുറച്ചുകാലമായിട്ടില്ല. പതിറ്റാണ്ടുകള്‍ നീണ്ട പേരാട്ട വഴികളിൽ നിന്ന് കവടിയാറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് തന്‍റെ 98ാം വയസിൽ അദ്ദേഹം.

കർഷക സമരം മുതൽ സംസ്ഥാനത്തെ വിവാദ വിഷയങ്ങള്‍ വരെയുള്ള ചൂടുപിടിച്ച ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിന്‍റെ പൊതുവേദികളിൽ അന്യമായ വിഎസിന്‍റെ നീട്ടി കുറുക്കിയ ശബ്ദം കേരളത്തിന് നഷ്‌ടം തന്നെയാണ്. പക്ഷേ വിഎസ് എന്ന പേരിൽ വിരിയുന്ന തലകുനിക്കാത്ത, സ്‌ഫുടതയുള്ള ആ നിലപാടുകളെ തളർത്താൻ 98 ന്‍റെ ജരാനരകള്‍ക്കും കഴിഞ്ഞിട്ടില്ല. പൊതുവേദികളിലെ അസാന്നിധ്യത്തിലും, എഴുതി തയ്യാറാക്കിയ പ്രസ്‌താവവനകളിലൂടെ വിഎസ് തന്‍റെ നിലപാടുകള്‍ ഇന്നും ലോകത്തോട് ഉറക്കെ പറയുന്നു.

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന് 98 തികയുമ്പോള്‍ കേരള രാഷ്ട്രീയത്തിനും ഒരു വയസ് കൂടുകയാണ്. ഏഴാം ക്ലാസിൽ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നതോടെ തുന്നൽ കടയിലും കയർ ഫാക്‌ടറിയിലും ജോലിചെയ്‌ത അച്യുതാനന്ദൻ, തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്ക് സാക്ഷിയായതോടെയാണ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.

അന്ന് തൊട്ട് ഇന്നോളമുള്ള കേരള രാഷ്ട്രീയത്തിൽ വിഎസ് എന്ന പേരിന് അത്രമേൽ പ്രാധാന്യമുണ്ട്. 1940 ലാണ് വിഎസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പറാകുന്നത്. ജന്മിത്ത ചൂഷണത്തിനെതിരെ പുന്നപ്രയിൽ ചെങ്കൊടി ഉയർത്തികൊണ്ടായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്‍റെ സമര കാലഘട്ടത്തിന്‍റെ തുടക്കം. അന്ന് മുതൽ ഇന്ന് വരെയുള്ള വർളച്ചയും തളർച്ചയും നിറഞ്ഞ വിഎസിന്‍റെ പോരാട്ട പാതകള്‍ കൂടി നിറഞ്ഞതാണ് കേരള രാഷ്ട്രീയം.

1965 ൽ സിപിഎം രൂപീകരണത്തിന് മുമ്പിൽ നിന്നവരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍. കര്‍ക്കശക്കാരനായ പാർട്ടി സെക്രട്ടറി, ജനകീയനായ മുഖ്യമന്ത്രി, സ്വീകാര്യനായ പ്രതിപക്ഷ നേതാവ്, രണ്ട് പതിറ്റാണ്ട് മലമ്പുഴ കീഴടക്കിയ ജനനായകൻ. നേതൃത്വ വിമർശനങ്ങള്‍ക്ക് വിധേയമാകുമ്പോഴും പ്രവർത്തന ശൈലിയിലൂടെ ജനമനസുകളിലേക്ക് നടന്നുകയറാൻ സാധിച്ച ചുരുക്കം നേതാക്കളിൽ ഒരാള്‍.

വിഎസ് എന്ന രണ്ടക്ഷരത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. മത്സര രംഗത്ത് മാറ്റി നിർത്താൻ ശ്രമിച്ചപ്പോഴേല്ലാം തെരുവുകളിൽ ആളിക്കത്തിയ വിഎസിന്‍റെ ജനപിന്തുണയ്ക്ക് മുമ്പിൽ പാർട്ടി പോലും മുട്ടുമടക്കിയിട്ടുണ്ട്. 2001 യുഡിഎഫ് ഭരണ കാലത്ത് സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങളുമായി മുന്നിട്ടിറങ്ങിയ നാളുകളിലാണ് സ്വീകാര്യനായ പ്രതിപക്ഷ നേതാവായി വിഎസ് ജനമനസുകള്‍ കീഴടക്കിയത്.

ഐസ്ക്രീം കേസിൽ ഉള്‍പ്പടെ വിഎസ് നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായ വർധിപ്പിച്ചു. 2006ൽ മൂന്നാർ ഓപ്പറേഷൻ ഉള്‍പ്പടെയുള്ള നടപടികളിലൂടെ വീണ്ടും ശ്രദ്ധേയനായെങ്കിലും വിഎസിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നു. പടലപ്പിണക്കങ്ങളില്‍ പരസ്യമായി പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുമ്പോഴും, പക്ഷേ പുറത്ത് വിഎസ് എന്ന പേരിനോളം പിന്തുണ ആർക്കുമുണ്ടായിരുന്നില്ല. ആർക്കുമുണ്ടായിട്ടുമില്ല.

2016 ൽ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി സ്ഥാനമേറ്റങ്കിലും, അനാരോഗ്യം മൂലം 2021 ജനുവരി 31ന് രാജിവെച്ച് കവടിയാറിലെ വീട്ടിൽ വിശ്രമത്തിലാണ് ഇന്ന് വിഎസ്. 98ന്‍റെ നിറവിൽ നിൽക്കുമ്പോഴും പ്രായത്തിന് തളർത്താനായത് വിഎസ് എന്ന സമര നായകന്‍റെ ശരീരത്തെ മാത്രമാണ്. ഒരിക്കൽ ടിഎസ് തിരുമുമ്പിന്‍റെ കവിത ഉദ്ധരിച്ച് വിഎസ് ഉറക്കെ പാടിയപോലെ ...

"തല നരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം, തല നരക്കാത്തതല്ലെന്‍ യുവത്വവും. പിറവിതൊട്ടു നാളെത്രെയെന്നെണ്ണുമാ പതിവു കൊണ്ടളപ്പതല്ലെന്‍ യൗവ്വനം..കൊടിയ ദുഷ് പ്രാഭുത്വത്തിന്‍ തിരുമുന്‍പില്‍ തല കുനിക്കാത്ത ശീലമെന്‍ യൗവ്വനം''

കേരളത്തിന്‍റെ ജനനായകന്, വിപ്ലവ സൂര്യന് ഇടിവി ഭാരതിന്‍റെ പിറന്നാള്‍ ആശംസകള്‍...

Last Updated : Oct 20, 2021, 9:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.