തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഇടതുസര്‍ക്കാര്‍ കീഴടങ്ങാന്‍ പോകുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കല്ലിടുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍ അതിടാതെയും പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി എതിര്‍പ്പ് പ്രകടിപ്പിച്ചല്ല, സഹകരിച്ചാണ് നടപ്പിലാക്കുക.
എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ബിജെപിയും യുഡിഎഫുമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് ബി ജെ പിയ്ക്കും യുഡിഎഫിനും ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് പദ്ധതിയെ എതിര്‍ക്കുന്നത്.പദ്ധതി നടപ്പായാല്‍ മൂന്നാം ഇടതുസര്‍ക്കാര്‍ വന്നേക്കാമെന്ന് ഇവര്‍ ഭയക്കുന്നു.
also read: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍ ; സര്‍വേ നടപടികള്‍ ഇനി മുതല്‍ ജിപിഎസ് സംവിധാനം വഴി
ഇത് തടയാനാണ് ഇത്തരം രാഷ്‌ട്രീയ സമരം നടത്തുന്നതെന്നും കൊടിയേരി ആരോപിച്ചു. ഇടതുഭരണത്തില്‍ കെ-റെയില്‍ വന്നാല്‍ കേരളം വികസിത സംസ്ഥാനമായി മാറും. അത് ജനങ്ങളില്‍ ഇടതുമുന്നണിക്കുണ്ടാകുന്ന സ്വാധീനം തടയാനാണ് എതിരാളികള്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.