ETV Bharat / state

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വെല്ലുവിളിക്കുന്നെന്ന് എ.വിജയരാഘവൻ

കേന്ദ്ര ഏജൻസികളെ രംഗത്തിറക്കി നരേന്ദ്രമോദി സർക്കാർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എ.വിജയരാഘവൻ പറഞ്ഞു

കേന്ദ്ര സർക്കാരിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ  കേന്ദ്ര സർക്കാർ  സി.പി.എം സംസ്ഥാന സെക്രട്ടറി  എ.വിജയരാഘവൻ  cpm state secretary against central government  cpm state secretary  cpm  central government  a vijayaraghavan
കേന്ദ്ര സർക്കാരിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ
author img

By

Published : Mar 6, 2021, 10:37 AM IST

തിരുവനന്തപുരം: ജയിലിൽ കിടക്കുന്നവരില്‍ സമ്മർദം ചെലുത്തി ഇടതുപക്ഷ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സ്‌പീക്കറെയും അപകീർത്തിപ്പെടുത്താൻ പറ്റുമോയെന്ന് പരിശ്രമിക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര ഏജൻസികളെ രംഗത്തിറക്കി നരേന്ദ്രമോദി സർക്കാർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.

കേന്ദ്ര സർക്കാരിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ

കിളിയൂർ ആർ. സുകുമാരൻ നായരുടെ അൻപതാം ജന്മവാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി വെള്ളറടയിൽ നടന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മലയോര മേഖലയിലെ ആദ്യകാല ഇടതുപക്ഷ നേതാവും വാഗ്മിയും ആയിരുന്ന കിളിയൂർ സുകുമാരൻ നായരെക്കുറിച്ച് രചിച്ച പുസ്തകമായ ചെന്താരകം കവി മുരുകൻ കാട്ടാക്കടക്ക് നൽകി പ്രകാശനം ചെയ്തു. ചരിത്രകാരനും മാധ്യമപ്രവർത്തകനുമായ കിളിയൂർ അജിത്താണ് പുസ്‌തകം രചിച്ചത്.

സി.പി.എം പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. അജയൻ അധ്യക്ഷനായ യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എം.പി സമ്പത്ത്, സി.കെ ഹരീന്ദ്രൻ എം.എൽ.എ, എൻ.രവീന്ദ്രൻ, മുരുകൻ കാട്ടാക്കട, ഡി.കെ ശശി തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.