ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് - ജി.സുധാകരൻ

പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  CPM state secretariat  CPM state secretariat meeting today  CPM  ജി.സുധാകരൻ  പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
author img

By

Published : Jul 2, 2021, 10:33 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനതല റിപ്പോര്‍ട്ടിന് ഇന്നത്തെ യോഗം രൂപം നല്‍കും. ജില്ലാ തലത്തില്‍ തെരഞ്ഞെടുപ്പ് റിവ്യു പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ സംസ്ഥാന തല റിപ്പോര്‍ട്ട് തയാറാക്കുന്നത്.

also read:സ്വര്‍ണക്കടത്തില്‍ വസ്തുതകള്‍ പുറത്ത് വരണം: സി.പി.ഐ മുഖപത്രം

ജില്ലാ റിവ്യുകളില്‍ ആലപ്പുഴയില്‍ ജി.സുധാകരനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കും. മറ്റ് ജില്ലകളിലെ വിഷയങ്ങളും സംസ്ഥാന നേതൃത്വം പരിശോധിക്കും. തൃപ്പുൂണിത്തുറ,കുണ്ടറ മണ്ഡലങ്ങളിലെ തോല്‍വി സിപിഎം പ്രത്യേകം പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി സിപിഎം നേതൃയോഗങ്ങള്‍ ഏഴാം തിയതി മുതല്‍ ചേരുന്നുണ്ട്. പുതിയ വനിത കമ്മിഷന്‍ അധ്യക്ഷ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും.

പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ സൂസന്‍ കോശിയെ പരിഗണിക്കുമെന്നാണ് സൂചന. ഇത് കൂടാത സ്വര്‍ണക്കടത്ത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി അണികളുടെ പേരുകള്‍ ഉയരുന്നതും സിപിഎം ചര്‍ച്ച ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.