ETV Bharat / state

CPM State Secretariat | മദ്യനയത്തില്‍ ഘടകകക്ഷികള്‍ക്കുള്ള എതിര്‍പ്പില്‍ സിപിഎമ്മിന് അമര്‍ഷം ; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് - മദ്യനയം

പി ജയരാജന്‍റെ വിവാദ പ്രസ്താവനയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും

CPM  CPM State Secretariat  CPM State Secretariat Meeting  സിപിഎം  സംസ്ഥാന സെക്രട്ടറിയേറ്റ്  മദ്യനയം  ഏക സിവിൽ കോഡ്
CPM State Secretariat
author img

By

Published : Jul 28, 2023, 9:25 AM IST

Updated : Jul 28, 2023, 2:18 PM IST

തിരുവനന്തപുരം : സിപിഎം (CPM) സംസ്ഥാന സെക്രട്ടേറിയറ്റ് (State Secretariat) യോഗം ഇന്ന് (ജൂലൈ 28) ചേരും. മദ്യനയത്തിൽ ഘടകകക്ഷികൾ എതിർപ്പ് അറിയിച്ച സാഹചര്യം യോഗം ചർച്ച ചെയ്യും. കളള് വ്യവസായത്തെ സംരക്ഷിക്കുന നടപടി മദ്യനയത്തിൽ ഇല്ലെന്ന് സിപിഐ സംഘടനയായ എഐടിയുസി പരസ്യമായി വിമർശനമുന്നയിച്ചിരുന്നു.

ഇന്ന് പ്രാദേശിക തലത്തിൽ അവര്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വരുത്തേണ്ട മാറ്റം സംബന്ധിച്ച് യോഗം പരിശോധിക്കും. മുന്നണി യോഗത്തിൽ അടക്കം ചർച്ച ചെയ്‌ത ശേഷം പ്രഖ്യാപിച്ച മദ്യനയത്തിലെ പരസ്യ എതിർപ്പിൽ സിപിഎമ്മിന് അമർഷമുണ്ട്.

ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം. പി ജയരാജന്‍റെ വിവാദ പ്രസ്‌താവനയും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. സ്‌പീക്കര്‍ എഎൻ ഷംസീറിന്‍റെ പ്രസ്‌താവനയെ ചുറ്റിപ്പറ്റി വളർന്ന വിവാദത്തിലാണ് പി ജയരാജന്‍റെ വിവാദ പരാമര്‍ശം വന്നത്.

ഷംസീറിനെതിരെ കൈയുയർത്തിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്‍റെ പ്രസ്‌താവന. ഇതിൽ കേസെടുക്കണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ സി പി എം പരിശോധിക്കും. ഏക സിവിൽ കോഡ്, മണിപ്പൂർ വിഷയങ്ങളിലെ തുടർ പ്രതിഷേധങ്ങളും സെക്രട്ടേറിയറ്റ് യോഗം പരിശോധിക്കും.

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎം സുധീരന്‍ : മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം മൂലം കേരള സമൂഹം ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതെ സംസ്ഥാന സർക്കാർ മദ്യനയത്തിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. വലിയൊരു സാമൂഹിക ദുരന്തത്തിലേക്കാണ് ഇന്ന് കേരളം പോകുന്നത്.

ജനങ്ങൾക്ക് മദ്യം ഒരു അവശ്യ വസ്‌തു അല്ലെന്ന് കൊവിഡ് കാലഘട്ടം തെളിയിച്ചിരുന്നു. ജനങ്ങൾ മദ്യം വേണ്ട എന്ന് പറഞ്ഞാല്‍പ്പോലും സർക്കാർ അത് അനുവദിക്കില്ല. അതേസമയം, മദ്യം ഇല്ലെങ്കിൽ ലഹരി ഉപയോഗം കൂടും എന്ന വാദത്തിന് യാതൊരു വിധത്തിലുള്ള കഴമ്പുമില്ല.

മദ്യം സുലഭം ആയതോടെയാണ് മയക്കുമരുന്ന് വ്യാപനവും ഇവിടെ വർധിച്ചത്. മദ്യ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ വലിയ ചെലവാണ് അതിൻ്റെ ദുരന്തഫലങ്ങൾ പരിഹരിക്കാനായി ആവശ്യമായി വരുന്നത്. സമൂഹത്തിന്‍റെ കർമശേഷി പോലും ഇല്ലാതാക്കുന്ന അവസ്ഥയാണ് മദ്യനയം കൊണ്ട് സംഭവിക്കുന്നതെന്നും വിഎം സുധീരൻ കുറ്റപ്പെടുത്തി.

ഉമ്മൻ‌ചാണ്ടി സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകളെല്ലാം തുറക്കാൻ പോവുകയാണ്. നമ്മുടെ ഭരണഘടനയ്‌ക്ക് എതിരാണ് സർക്കാരിന്‍റെ നടപടികൾ. തെറ്റായ ഈ മദ്യനയം തിരുത്തിയേ മതിയാകൂ. കേരളത്തെ സർവ നാശത്തിലേക്കാണ് മദ്യനയം എത്തിക്കുന്നതെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.

Last Updated : Jul 28, 2023, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.