ETV Bharat / state

കയ്യാങ്കളി, ശിവൻകുട്ടിയുടെ രാജി, ബാങ്ക് തട്ടിപ്പ്, ഐഎൻഎല്‍: സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് - ശിവൻകുട്ടിയുടെ രാജി

നിയമസഭ കയ്യാങ്കളി കേസിലെ തുടര്‍ നടപടികളും യോഗം പരിശോധിക്കും. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിലെ പിളര്‍പ്പും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.

cpm-state-secretariat-meeting-today
കയ്യാങ്കളി, ശിവൻകുട്ടിയുടെ രാജി, ബാങ്ക് തട്ടിപ്പ്, ഐഎൻഎല്‍: സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
author img

By

Published : Jul 30, 2021, 10:32 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പും നിയമസഭ കയ്യാങ്കളി കേസും ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് അറിവുണ്ടെന്നും തട്ടിപ്പ് ശ്രദ്ധയില്‍പെട്ടിട്ടും തടയുന്നതില്‍ തൃശ്ശൂര്‍ ജില്ല കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നുമുള്ള പരാതികള്‍ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യും.

നിയമസഭ കയ്യാങ്കളി കേസിലെ തുടര്‍ നടപടികളും യോഗം പരിശോധിക്കും. വി. ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയമായി എങ്ങനെ നേരിടാമെന്നാണ് സിപിഎം ആലോചന.

also read: ശാന്തൻപാറയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം

ഇത് കൂടാതെ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിലെ പിളര്‍പ്പും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. യോജിച്ച് പോകണമെന്ന നിര്‍ദ്ദേശം ഐഎന്‍എല്‍ അവഗണിച്ചതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ അബ്ദുള്‍ വഹാബ് വിഭാഗം എകെജി സെന്‍ററില്‍ എത്തിയപ്പോഴും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ സെക്രട്ടേറിയറ്റിന് ശേഷമാകും അക്കാര്യത്തിലെ തുടര്‍ നടപടികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.