തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം യോഗത്തിൽ വിശദമായി ചർച്ചയാകും. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശയ നിഴലിലാക്കിയുള്ള എൻഐഎയുടെ അന്വേഷണവും ചര്‍ച്ച ചെയ്യും. അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിശകലനം ചെയ്യും. പ്രതിപക്ഷ നേതാവിന് ആർഎസ്എസ് ബന്ധമുണ്ടെന്ന കോടിയേരിയുടെ ലേഖനവും എസ്.രാമചന്ദ്രൻ പിള്ളയുടെ ആർഎസ്എസ് ബന്ധം എന്നിവയും പരിശോധിക്കും. ഇപ്പോഴത്തെ വിവാദങ്ങൾ ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് മറികടക്കാമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ആവിഷ്കരിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് - CPM state secretariat meeting
സ്വർണക്കടത്ത് കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയ നിഴലിലാക്കിയുള്ള അന്വേഷണം എന്നിവ ചര്‍ച്ച ചെയ്യും