ETV Bharat / state

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നിന്; റാലികള്‍ പൂർണമായും ഒഴിവാക്കും - cpm state conference

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം

cpm state meet  സിപിഎം സംസ്ഥാന സമ്മേളനം  റാലികള്‍ പൂർണമായും ഒഴിവാക്കും  സംസ്ഥാന സെക്രട്ടറിയേറ്റ്  kerala latest news  cpm state conference  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും
സിപിഎം സംസ്ഥാന സമ്മേളനം
author img

By

Published : Feb 11, 2022, 3:09 PM IST

Updated : Feb 11, 2022, 7:39 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മുന്‍നിശ്ചയിച്ച പ്രകാരം മാര്‍ച്ച് ഒന്നിന് തന്നെ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെ കൊച്ചിയില്‍ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സമ്മേളനം ആവശ്യമെങ്കില്‍ മാറ്റി വയ്ക്കുമെന്ന നിലപാടിലായിരുന്നു സിപിഎം.

കൊവിഡ് രൂക്ഷ വ്യാപന സമയത്ത് ജില്ല സമ്മേളനങ്ങൾ നടത്തിയതില്‍ പാർട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമുയർന്നിരുന്നു. എന്നാല്‍ കൊവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തിലാണ് മുന്‍ നിശ്ചയിച്ച പോലെ സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സംസ്ഥാന സമ്മേളനം നടത്തുക.

കോടിയേരി ബാലകൃഷണന്‍റെ വാർത്ത സമ്മേളനം

റാലികളും ശക്തി പ്രകടനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്കൂടാതെ സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താനും തീരുമാനിച്ചു. ഏപ്രിലില്‍ കണ്ണൂരില്‍ നിശ്ചയിച്ചിട്ടുളള സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും നിശ്ചയിച്ച പോലെ തന്നെ നടത്താനാണ് തീരുമാനം.

ALSO READ ഹിജാബ് വിവാദം: സര്‍വമത സമ്മേളനം നടത്താന്‍ ഇസ്‌ലാമിക് സെന്‍റര്‍ ഓഫ് ഇന്ത്യ

Last Updated : Feb 11, 2022, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.