ETV Bharat / state

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്‌ - തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചില ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർച്ചയുണ്ടായതായി കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു.

CPM state committee meeting  CPM  സിപിഎം സംസ്ഥാന സമിതി  തിരുവനന്തപുരം  കേരള വാർത്ത
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്‌
author img

By

Published : Jan 2, 2021, 8:31 AM IST

Updated : Jan 2, 2021, 8:47 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്‌ ചേരും .നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചാണ് പ്രധാന ചർച്ച. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചില ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർച്ചയുണ്ടായതായി കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ നിലവിലുള്ള വോട്ടു മാർജിൻ വിലയിരുത്തും. ആലപ്പുഴയിലും വയനാട്ടിലും വിഭാഗീയ പ്രവർത്തനങ്ങൾ ഉണ്ടായതും ചില നഗരസഭകൾ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതും ചർച്ചയാവും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും യോഗം നടക്കുക. കൂടാതെ സംസ്ഥാന സമിതി വിവിധ ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കും. സംസ്ഥാനത്ത് പലയിടങ്ങളിലും ബിജെപിയുടെ വളർച്ച അപകടസൂചന ആണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ രീതിയിലുള്ള തിരുത്തൽ വേണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യും.

നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. അതിന്‍റെ ഭാഗമായാണ് ഇന്നലെ മുഖ്യമന്ത്രി പത്തിന കർമ്മപരിപാടി പ്രഖ്യാപിച്ചതും. ഫെബ്രുവരി 15ന് അവതരിപ്പിക്കുന്ന അവസാന ബജറ്റിലും ഇത്തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകും. ഇവ സംബന്ധിച്ചും സംസ്ഥാനസമിതി ചർച്ചചെയ്യും. നിയമസഭ ചേരാന്‍ അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടിയും സംസ്ഥാന സമിതി പരിശോധിക്കും.

Last Updated : Jan 2, 2021, 8:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.