ETV Bharat / state

സജി ചെറിയാന്‍ പുറത്തേക്കോ?; അടിയന്തര യോഗം ചേര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

author img

By

Published : Jul 6, 2022, 11:34 AM IST

Updated : Jul 6, 2022, 12:44 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു

cpm started State Secretariat meeting on Saji cheriyan issue  അടിയന്തര യോഗം കൂടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  സിപിഎം അവയിലബില്‍ സെക്രട്ടേറിയറ്റ് യോഗം  cpm Availabil Secretariat meeting
സജി ചെറിയാന്‍ പുറത്തേക്കോ?; അടിയന്തര യോഗം കൂടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശത്തില്‍ തിരക്കിട്ട കൂടിയാലോചനകളുമായി സി.പി.എം. വിഷയം പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു.

വിവാദ പ്രസ്‌താവനയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിനിടെ മന്ത്രി സജി ചെറിയാന്‍ എ.കെ.ജി സെന്‍ററിലെത്തുന്നു

ALSO READ| സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ കൂടാതെ നിയമപ്രശ്‌നങ്ങളും സി.പി.എം പരിശോധിച്ചു. കേന്ദ്രനേതൃത്വവും മന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് സംസ്ഥാനഘടകത്തിന് നല്‍കിയ നിര്‍ദേശമെന്നാണ് വിവരം. വിവാദമുണ്ടായപ്പോള്‍ തന്നെ സജി ചെറിയാനെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്.

എന്നാല്‍, മന്ത്രി രാജിവയ്ക്കാതിരിക്കുന്നതിലെ നിയമ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഇക്കാര്യത്തിലെ നിയമ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നുണ്ട്. എ.ജിയുമായി സര്‍ക്കാര്‍ നിയമോപദേശം തേടി. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ സജി ചെറിയാന്‍ എ.കെ.ജി സെന്‍ററിലെത്തി. ഇവിടേക്കെത്തുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Last Updated : Jul 6, 2022, 12:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.