ETV Bharat / state

cpm secretariat puthuppally parliament election | 'പുതുപ്പള്ളിയില്‍ തോറ്റു, ലോക്‌സഭയിലേക്ക് തോല്‍ക്കാതിരിക്കണം', സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കം - സംസ്ഥാന മന്ത്രിസഭ പുനഃസംഘടന

VN Vasavan provide Explanation | സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവനായിരുന്നു പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നേതൃയോഗങ്ങളിൽ വാസവൻ ഇത് സംബന്ധിച്ച വിശദീകരണം നൽകും.

Etv Bharat CPM seeks reason for Puthupally Failure  Puthupally Byelection  Puthupally  V N Vasavan  പുതുപ്പള്ളി  സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്  സി പി എം നേതൃയോഗം
CPM seeks reason for Failure in Puthupally Byelection
author img

By ETV Bharat Kerala Team

Published : Sep 11, 2023, 11:49 AM IST

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും വോട്ട് ചോർച്ചയും വിശദമായി പരിശോധിക്കാൻ സിപിഎം (CPM seeks reason for Puthupally Failure}. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി മനസ്സിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് സിപിഎം തീരുമാനം. ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്തയാഴ്ച സിപിഎം നേതൃയോഗം ചേരും. 22ന് സംസ്ഥാന സെക്രട്ടേറിയറ്റ് (CPM State Secretariate) യോഗവും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് ചേരുക.

ലോക്‌സഭ തെരഞ്ഞെടുപ്പാണ് (Loksabha Election) നേതൃയോഗത്തിന്‍റെ പ്രധാന അജണ്ടയെങ്കിലും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ വിഎൻ വാസവനായിരുന്നു (VN Vasavan) പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നേതൃയോഗങ്ങളിൽ വാസവൻ ഇത് സംബന്ധിച്ച വിശദീകരണം നൽകും. സഹതാപ തരംഗം, ബിജെപി വോട്ട് ചോർച്ച എന്നിവ ഉയർത്തി ഇപ്പോൾ തന്നെ വിശദീകരണം നടക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തിയുള്ള അഭിപ്രായ രൂപീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്.

ഇനി മുതൽ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനം വേണമെന്ന ധാരണയാണ് സിപിഎമ്മിൽ പൊതുവേ ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ഭരണം സംബന്ധിച്ച പോരായ്മകൾ പരിഹരിക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. ഭരണത്തിലും പാർട്ടി സംവിധാനത്തിലുമുണ്ടായ വീഴ്ചകൾ ചർച്ച ചെയ്യണമെന്ന നിലപാടുണ്ടായാൽ മാസപ്പടി വിവാദം അടക്കമുള്ളവ സിപിഎമ്മിനകത്ത് ചർച്ചയാകും. മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ചും വിമർശനവും ഉയരും.

'മന്ത്രിസഭ പുനഃസംഘടിപ്പിക്കും': സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയുടെ (Ministry Reshuffle) സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല. നിലവിൽ ഇടതുമുന്നണിയിലുള്ള ധാരണ പ്രകാരം ഒരു മാസം കൂടി കഴിഞ്ഞാൽ ആന്‍റണി രാജുവും (Antony raju) അഹമ്മദ് ദേവർകോവിലും (Ahammed Devarkovil) മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതുണ്ട്. തുടർന്നുള്ള രണ്ടര വർഷം ഗണേഷ് കുമാറിനും (K B ganeshkumar) രാമചന്ദ്രൻ കടന്നപ്പള്ളിക്കുമാണ് (Kadannapally Ramachandran) മന്ത്രിസ്ഥാനം നൽകേണ്ടത്. ഈ പുനഃസംഘടനക്കൊപ്പം സിപിഎം മന്ത്രിമാരുടെ വകുപ്പ് മാറ്റവും പരിഗണിക്കുന്നു എന്നാണ് വിവരം.

ഇടതുമുന്നണി യോഗവും അടുത്ത ആഴ്ച ചേരുന്നുണ്ട്. ഇരുപതാം തീയതിയാണ് ഇടതുമുന്നണിയോഗം നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വിമർശനം ഉണ്ടാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും 25, 26 , 27 തീയതികളിൽ നിശ്ചയിച്ചിട്ടുണ്ട്.

Also Read: M V Govindan On Puthuppally Bypoll LDF Failure സഹതാപ തരംഗം ആഞ്ഞുവീശി, അടിത്തറയ്‌ക്ക് കോട്ടം വന്നില്ല. എം വി ഗോവിന്ദൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.