ETV Bharat / state

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ഭരണഘടന വിരുദ്ധമെന്ന് സിപിഎം - CPM on freeze Rajya Sabha polls

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങിയാണ് ഇത്തരമാരു തീരുമാനമെടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിസല്‍ പറയുന്നു

move to freeze Rajya Sabha polls is unconstitutional  രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി  CPM on freeze Rajya Sabha polls  സിപിഐഎം
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം
author img

By

Published : Mar 25, 2021, 7:07 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചതിനുശേഷം തെരഞ്ഞെടുപ്പ് മരവിപ്പിക്കാനന്‍ കമ്മിഷൻ തീരുമാനിച്ചത് നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങിയാണ് ഇത്തരമാരു തീരുമാനമെടുത്തത്. സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടലുകള്‍ക്ക് വഴങ്ങുന്നത് ശരിയല്ല. ഇത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും. 2016ൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. മാര്‍ച്ച് 31-ാം തീയതി മൂന്ന് മണി വരെ നോമിനേഷന്‍ സമര്‍പ്പിക്കാമെന്നും ഏപ്രില്‍ 12-ാം തിയതിയാണ് തെരഞ്ഞെടുപ്പ് നടത്തുക എന്നും റിട്ടേണിങ് ഓഫിസര്‍ ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച നടപടി ദുരൂഹമാണ്. ഇത് സുപ്രീംകോടിതി വിധികള്‍ക്ക് എതിരാണ്. ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിൻവലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിസല്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.