തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. നിയമസഭാ തെരഞ്ഞെടുപ്പാണ് ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇടത് മുന്നണിയിലേക്ക് കൂടുതല്‍ ഘടക കക്ഷികള്‍ എത്തിയ സാഹചര്യത്തില്‍ സിപിഎമ്മിന്‍റെ കൈവശമുള്ള സീറ്റുകള്‍ വിട്ട് കൊടുക്കേണ്ടി വരും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഇത് കൂടാതെ സംസ്ഥാന നേതാക്കളില്‍ ആരെല്ലാം മത്സരിക്കണമെന്നതിലും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകും. രണ്ട് വട്ടം മത്സരിച്ച് വിജയിച്ചവര്‍ മാറി നില്‍ക്കണമെന്നത് നടപ്പാക്കാനാണ് സിപിഎം തീരുമാനം.
എന്നാല്‍ വിജയ സാധ്യത കണക്കിലെടുത്ത് ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്നതിലും ചര്‍ച്ച നടക്കും. ഇടത് മുന്നണിയുടെ പ്രചരണ ജാഥയുടെ നടത്തിപ്പും യോഗം പരിഗണിക്കും. വടക്കന്‍ മേഖല ജാഥയ്ക്കാണ് സിപിഎം നേതൃത്വം നല്‍കുന്നത്. ഇതോടൊപ്പം ശബരിമല വിഷയം ഉയര്‍ത്തിയുള്ള യുഡിഎഫ് പ്രചരണത്തെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെതിരെ ഉയര്‍ന്ന പിന്‍വാതില്‍ നിയമന ആരോപണവും പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സമരവും യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ എംവി ഗോവിന്ദന്‍റെ വൈരുദ്ധ്യത്മക ഭൗതികവാദം നിലനില്‍ക്കില്ല എന്ന പ്രസ്താവനയും തുടര്‍ന്നുണ്ടായ വിവാദങ്ങളും യോഗം ചര്‍ച്ച ചെയ്യും.