ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ട്. പന്ത്രണ്ട് മണ്ഡലങ്ങളിൽ വിജയം ഉറപ്പാണ്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു, ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളിക്കളയാനാകില്ലെന്നും സിപിഎം വിലയിരുത്തി.
കൂടിയ പോളിംഗ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്.