ETV Bharat / state

സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ - k surendran latest news

സമരക്കാർക്കെതിരെ കേസ് എടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആദ്യം കേസ് എടുക്കേണ്ടത് 5,000 പേരെ പങ്കെടുപ്പിച്ച് വെഞ്ഞാറമൂട് വിലാപയാത്ര നടത്തിയ മന്ത്രി എ.കെ ബാലനെതിരെയാണെന്നും സുരേന്ദ്രൻ പറഞ്ഞു

വർഗീയ ധ്രുവീകരണം സിപിഎം  ഖുർആൻ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം  സിപിഎമ്മിനെതിരെ കെ. സുരേന്ദ്രൻ പുതിയ വാർത്തകൾ
കെ. സുരേന്ദ്രൻ
author img

By

Published : Sep 18, 2020, 12:42 PM IST

തിരുവനന്തപുരം: ഖുർആൻ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം നടത്തി നേട്ടം കൊയ്യാനാണ് സിപിഎം ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിനെ വർഗീയവൽക്കരിക്കാനാണ് നീക്കം. ഇത് അപഹാസ്യമാണ്. ഖുർആൻ്റെയും ഈന്തപ്പഴത്തിൻ്റെയും മറവിൽ സ്വർണക്കടത്ത് തന്നെയാണ് ജലീൽ നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

വർഗീയ ധ്രുവീകരണമാണ് സിപിഎമ്മിന്‍റെ ശ്രമമെന്ന് കെ. സുരേന്ദ്രൻ

തന്നെ വേട്ടയാടുന്നു എന്ന പ്രതീതി ജനിപ്പിക്കാനാണ് ജലീലിൻ്റെ ശ്രമം. ജലീലിൻ്റെ ഇരവാദം പരിതാപകരവും പരിഹാസ്യവുമാണ്. ഇത് വിലപ്പോവില്ല. ജലീലിനെ സാക്ഷിയായി വിളിച്ചുവെന്നാണ് പറയുന്നത്. ഒരു കേസിൽ ചേർക്കപ്പെടുന്നതിന് മുമ്പ് എല്ലാവരെയും ഇങ്ങനെയാണ് വിളിച്ചു വരുത്തുന്നത്. സമരക്കാർക്കെതിരെ കേസ് എടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആദ്യം കേസ് എടുക്കേണ്ടത് 5,000 പേരെ പങ്കെടുപ്പിച്ച് വെഞ്ഞാറമൂട് വിലാപയാത്ര നടത്തിയ മന്ത്രി എ.കെ ബാലനെതിരെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.