ETV Bharat / state

പാർട്ടി വെട്ടിയൊതുക്കിയോ അണികളുടെ സ്വന്തം പി ജയരാജനെ - CPM Denies P Jayarajan assembly seat

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായതോടെ പിജെക്ക് അടിപതറി തുടങ്ങിയിരുന്നു. കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് സ്ഥാനാർഥിയാക്കിയത്. പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടിയിലെ അപ്രമാദിത്തം നഷ്ടമായി. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി അവസരം നല്‍കുമെന്ന കണക്കുകൂട്ടലിലായിരുന്നു പി ജയരാജനും അദ്ദേഹത്തിന് ഒപ്പമുള്ളവരും.

cpm-denies-p-jayarajan-assembly-seat-p-jayarajan-assembly-seat
പാർട്ടി വെട്ടിയൊതുക്കിയോ അണികളുടെ സ്വന്തം പി ജയരാജനെ
author img

By

Published : Mar 7, 2021, 4:16 PM IST

കോഴിക്കോട്: വെട്ടിനുറിക്കിയിട്ടും ജീവന്‍റെ തുടിപ്പ് വിടാതെ തിരിച്ചെത്തിയ നേതാവ്. പിജെ എന്നത് സിപിഎമ്മിന് വെറുമൊരു ചുരുക്കപ്പേരല്ല. ഇപി ജയരാജൻ, എംവി ജയരാജൻ, പി ജയരാജൻ... ജയരാജൻമാരുടെ പേരുകൾ കണ്ണൂർ സിപിഎമ്മില്‍ ഉയർന്നു കേൾക്കുമ്പോൾ കണ്ണൂർ ചോരച്ചുവപ്പാണെന്നും പിജെ എന്ന പി ജയരാജൻ എന്നും ആവേശമാണെന്നും സിപിഎം പ്രവർത്തകർ പറയും. എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമൊക്കെയായി പി ജയരാജൻ കണ്ണൂർ രാഷ്‌ട്രീയത്തിലെ പ്രബലനായിരുന്നു.

എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായതോടെ പിജെക്ക് അടിപതറി തുടങ്ങിയിരുന്നു. കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് സ്ഥാനാർഥിയാക്കിയത്. പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടിയിലെ അപ്രമാദിത്തം നഷ്ടമായി. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി അവസരം നല്‍കുമെന്ന കണക്കുകൂട്ടലിലായിരുന്നു പി ജയരാജനും അദ്ദേഹത്തിന് ഒപ്പമുള്ളവരും. പക്ഷേ സിപിഎം ജില്ല സെക്രട്ടേറിയറ്റിന്‍റെ അന്തിമ പട്ടികയിലും പി ജയരാജനില്ല. ഒരു സാധ്യതയ്ക്ക് പോലും അവസരം കൊടുക്കാതെയാണ് ജയരാജനെ പാർട്ടി 'വെട്ടിയത്'. കൊലപാതക രാഷ്്ട്രീയം കൊടികുത്തി വാണപ്പോൾ പാർട്ടിയ്ക്ക് പിജെ മഹാനായിരുന്നു. നേതാക്കൾക്കിടയിൽ വലിയ മതിപ്പായിരുന്നു. എതിരാളികൾ പോലും ജയരാജന്‍റെ പ്രഭാവത്തിന് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. അങ്ങനെ പല പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയവർ നിരവധിയാണ്. അതോടെ ചെങ്കൊടിക്കപ്പുറം വളർന്നു ജയരാജൻ.

അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ നിയമത്തിന്‍റെ കെട്ടുപാടുകളിൽ നിന്നടക്കം ജയരാജൻ പുറത്ത് വന്നപ്പോൾ ആരാധകരുണ്ടായി. അണികൾക്കിടയില്‍ സൂപ്പർ താരമായി. സിപിഎമ്മിന് എന്നും തലവേദനയായ അമ്പാടിമുക്കിലെ ആർഎസ്എസുകാർ അടക്കം ജയരാജന് ഒപ്പമെത്തി. കാവി നിറമായിരുന്ന അമ്പാടി മുക്ക് ചെങ്കോട്ടയായി. അതിര് കടന്ന് ജയരാജനെ ആരാധിച്ചവർ പിജെ ആർമിയായി. പിണറായി മുഖ്യമന്ത്രിയായാൽ ജയരാജൻ ആഭ്യന്തര മന്ത്രിയാകുമെന്ന് പ്രവചനങ്ങളുണ്ടായി. ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. വ്യക്തി പൂജയിൽ നിന്ന് ഉയർന്ന പ്രഭാവം അപ്പൊഴേക്കും പാർട്ടി നേതൃത്വത്തിന് ഇടയില്‍ ജയരാജനെ അനഭിമതനാക്കിയിരുന്നു.

പിണറായിയും കോടിയേരിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഇരിക്കുന്ന വേദിയിലേക്ക് ജയരാജൻ വരുമ്പോൾ ഹർഷാരവമാണ്. പിന്നാലെ പുകഴ്ത്തു പാട്ടും. ഇത് മുതിർന്ന നേതാക്കളെ ശരിക്കും ചൊടിപ്പിച്ചു. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. ജയരാജന് ആദ്യ താക്കീത്. ഒടുവിൽ എല്ലാ വ്യക്തിപൂജകളും നിർത്തണമെന്ന് ജയരാജന് തന്നെ അണികളോട് പറയേണ്ടി വന്നു. തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുന്ന കണ്ണൂർ 'മോഡൽ' പാർട്ടിക്ക് പലപ്പോഴും തലവേദനയായി. പിന്നാലെ എല്ലാ തലത്തിലും പി ജയരാജനെ പാർട്ടി നേതൃത്വം ഒതുക്കുന്നതാണ് കണ്ടത്. പിജെ ആർമിയിലെ എഫ്ബി പോസ്റ്റുകളെ പോലും പാർട്ടി എതിർത്തു. കല്യാശ്ശേരിയിൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച ജയരാജന് വലിയ തിരിച്ചടിയാണ് സിപിഎം നേതൃത്വം നല്‍കിയത്. പ്രിയ സഖാവിന് വേണ്ടി പരസ്യമായി പ്രതികരിച്ച ധീരജിനെ പാർട്ടി സസ്പെൻഡ് ചെയ്തു. കാര്യങ്ങൾ എല്ലാം വളരെ വ്യക്തമാണ്. ജയരാജനെ ആരാധിക്കുന്ന സഖാക്കൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇപ്പോൾ പാർട്ടിയുടെ ആശങ്ക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.