തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഓഫിസുകൾക്ക് മുന്‍പില്‍ ദേശീയ പതാക ഉയർത്താനുള്ള സി.പി.എം തീരുമാനത്തെ നിയമസഭയില്‍ പരിഹസിച്ച് തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബു. 75 വർഷത്തെ തെറ്റ് തിരുത്തുന്നത് സ്വാഗതാർഹമാണെന്നും ചെയ്തുപോയ പാപങ്ങൾക്ക് മാപ്പ് ചോദിക്കണമെന്നും ബാബു പറഞ്ഞു.
'ശ്രീജേഷിന് പാരിതോഷികം കർക്കടകം കഴിയാൻ കാത്തിരിക്കുന്നു'
ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ കാര്യത്തിലും യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിലും ഇതേ തെറ്റ് തിരുത്തണം. ടോക്കിയോയിൽ മെഡൽ നേടിയ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ കർക്കടകം കഴിയാൻ കാത്തിരിക്കുകയാണെന്നും ബാബു പരിഹസിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ പാര്‍ട്ടി ഓഫിസുകളിലും ദേശീയ പതാകയുയര്‍ത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. പതിവ് തെറ്റിച്ച് പാർട്ടിസാധാരണ നിലയില്‍ സി.പി.എം ഓഫിസുകളില്‍ ഇത്തരമൊരു പതിവില്ല.
എന്നാല്‍ ഇത്തവണ ആ പതിവ് മാറുകയാണ്. ദേശീയത ഉയര്‍ത്തിയുള്ള ആര്‍.എസ്.എസിന്‍റെ കടന്നുകയറ്റം ചെറുക്കുകയാണ് പതാക ഉയർത്തുന്നതിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.
പൂർണ സ്വാതന്ത്ര്യം അകലെയാണെന്ന സി.പി.എം നിലപാടില്‍ മയം
സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തതും, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകര്‍ക്കുന്നതുമായ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ 75ാം സ്വാതന്ത്ര്യ ദിനം ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പൂർണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു സി.പി.എമ്മിന്‍റെ മുന്‍ നിലപാട്.
ALSO READ: സ്വാതന്ത്ര്യദിനം ചെങ്കൊടിക്കീഴിലല്ല, ത്രിവർണ പതാക ഉയർത്തി ആഘോഷിക്കാൻ സിപിഎം