ETV Bharat / state

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സിപിഎം; അന്തിമ തീരുമാനം സംസ്ഥാന സമിതിയിൽ

സംസ്ഥാന സര്‍ക്കാറിനും സര്‍വകലാശാല വിസിമാര്‍ക്കുമെതിരെ കടുത്ത നിലപാടുകളെടുക്കുന്നതാണ് ഗവർണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കാരണം.

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കും  സംസ്ഥാന സമിതിയിൽ  സിപിഎം സംസ്ഥാന സമിതിയോഗം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സിപിഎം; അന്തിമ തീരുമാനം സംസ്ഥാന സമിതിയിൽ
author img

By

Published : Nov 5, 2022, 8:51 AM IST

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനം അടക്കമുള്ള സര്‍വകലാശാല വിഷയങ്ങളില്‍ സര്‍ക്കാറുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സിപിഎം. ഇന്ന് മുതൽ ആരംഭിക്കുന്ന രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇക്കാര്യം വിശദമായി പരിശോധിക്കും. നിയമസഭ പാസാക്കിയ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണര്‍ ചാൻസലർ സ്ഥാനത്ത് എത്തുന്നത്.

ഇത് ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ട്‌ വരുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം വിശദമായി പരിശോധിച്ചിരുന്നു. ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങുന്നതും സംസ്ഥാന സമിതി ചർച്ച ചെയ്യും.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പെൻഷൻ പ്രായം കൂട്ടുന്നത് പാർട്ടി നയം അല്ലെന്നും പൊതുമേഖല സ്ഥാപനങ്ങളുടെ ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണെന്നും പാർട്ടി നയം അല്ലാത്തതിനാലാണ് പിൻവലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം.

നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഇനി പാർട്ടിയോട് കൂടി ആലോചിക്കുമെന്നും ധാരണയായിട്ടുണ്ട്. അന്തരിച്ച കോടിയേരി ബാലകൃഷ്‌ണൻ്റെ ഒഴിവിലേക്ക് പുതിയൊരാൾ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തും. ഇക്കാര്യവും സംസ്ഥാന സമിതി ചർച്ച ചെയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.