തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധന പീഡനങ്ങള്‍ക്കും എതിരായി പ്രചരണ പരിപാടിയുമായി സിപിഎം. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന പ്രചരണ പരിപാടിക്കാണ് സിപിഎം രൂപം നല്‍കിയിരിക്കുന്നത്. സ്ത്രീപക്ഷ കേരളം എന്ന് പേരിട്ടിരിക്കുന്ന പ്രചരണ പരിപാടി ജൂലൈ ഒന്നിന് ആരംഭിക്കും. ജൂലൈ 8 വരെയാണ് പരിപാടി.
Also Read: ഒടുവിൽ രാജി; എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു
സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ പ്രചരണ പരിപാടിയുമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും. പൊതുജനങ്ങളുമായി ആശയവിനിമയവും ബോധവത്കരണവും നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ 8ന് കേരളം വ്യാപകമായി പൊതു ക്യാംപയിന്‍ സംഘടിപ്പിക്കും. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചാകും ഈ പരിപാടി സംഘടിപ്പിക്കുക.
Also Read: പരാതിക്കാരോട് അന്തസോടെ പെരുമാറണം; ജോസഫൈനെതിരെ പി.കെ.ശ്രീമതി
ഇപ്പോള്‍ നാട്ടിലുണ്ടായിരിക്കുന്ന കറുത്ത പൊട്ട് തുടച്ച് നീക്കുകയാണ് പ്രചരണ പരിപാടി കൊണ്ട് സിപിഎം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. വീടുകള്‍ക്കുള്ളില്‍ മഹിളകള്‍ക്കെതിരായ അതിക്രമങ്ങള്‍ സാമൂഹിക പ്രശ്‌നമായി മാറുകയാണ്.
ലിംഗ നീതി ഉറപ്പാക്കാനാണ് സ്ത്രീപക്ഷ കേരളം പ്രചരണ പരിപാടി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളീയ പൊതു സമൂഹം ഈ പരിപാടിയോട് സഹകരിക്കുമെന്നാണ് കരുതുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.