ETV Bharat / state

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രശ്രമം: എ.വിജയരാഘവൻ - സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രശ്രമം: എ.വിജയരാഘവൻ

കേരളത്തിലേത് പഴുതടച്ചുള്ള കൊവിഡ് പ്രതിരോധമെന്നും യുഡിഎഫും ബിജെപിയും അതിനെ തുരങ്കം വയ്ക്കുകയാണെന്നും എ.വിജയരാഘവൻ ആരോപിച്ചു.

എ വിജയരാഘവൻ  cpm acting secretary  a vijayaraghavan  വാക്‌സിന്‍ പ്രതിസന്ധി  സിപിഎം സംസ്ഥാന സെക്രട്ടറി  സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രശ്രമം: എ.വിജയരാഘവൻ  cpm acting secretary a vijayaraghavan accuses modi govt for vaccine scarcity in kerala
സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രശ്രമം: എ.വിജയരാഘവൻ
author img

By

Published : Aug 2, 2021, 9:16 PM IST

തിരുവനന്തപുരം: കേരളത്തിന് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍. കേരളത്തില്‍ വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അത്യന്തം അപലപനീയമാണെന്നും വിജയരാഘവന്‍ ആരോപിച്ചു. ഒളിച്ചുകളി അവസാനിപ്പിച്ച് കേരളത്തിന് ആവശ്യമായ തോതില്‍ വാക്‌സിന്‍ നല്‍കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

കേരളത്തിന്‍റേത് പഴുതടച്ചുള്ള കൊവിഡ് പ്രതിരോധം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാനം അങ്ങേയറ്റം ശുഷ്‌കാന്തിയാണ് കാണിക്കുന്നത്. നല്‍കിയ വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോധ്യമായിട്ടും വാക്സിന്‍ അനുവദിക്കുന്നതില്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിജയരാഘവൻ പറയുന്നു.

ദേശീയതലത്തില്‍ ഇത് 7.5% പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ കേരളത്തിൽ 20% പേരാണ് രണ്ട് ഡോസും സ്വീകരിച്ചത്. സംസ്ഥാനത്ത് 38% പേർ ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ ദേശീയ തലത്തില്‍ അത് 28% പേർ മാത്രമാണ് ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് പരിശോധന രീതി മികച്ച നിലയിലാണ് നടക്കുന്നത്. ശരാശരി ഒന്നര ലക്ഷം കൊവിഡ് പരിശോധന ദിവസവും നടത്തുന്നുണ്ടെന്നും അതിനാലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

യുഡിഎഫും ബിജെപിയും ദുഷ്പ്രചാരണം അഴിച്ചുവിടുന്നുവെന്ന് എ വിജയരാഘവൻ

പഴുതടച്ചുള്ള കൊവിഡ് പ്രതിരോധം സംസ്ഥാനത്ത് തുടരുമ്പോള്‍ യുഡിഎഫും ബിജെപിയും അതിനെ തുരങ്കം വയ്ക്കുകയാണ്. 90 ലക്ഷം ഡോസ് വാക്സിന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ജൂലൈയില്‍ ഇവിടെ എത്തിയ കേന്ദ്ര സംഘത്തോട് 60 ലക്ഷം ഡോസ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല. എന്നാൽ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാൻ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

Also Read: 'വലിയ വില കൊടുക്കേണ്ടി വരും': വിദേശ നിർമിത മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.