ETV Bharat / state

ഭരണ തുടര്‍ച്ച ഉറപ്പെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് - തൃശൂര്‍

എല്‍ഡിഎഫിന് 80 ലേറെ സീറ്റുകള്‍ ലഭിക്കുമെന്നും സിപിഐക്ക് 17 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.

CPI  LDF  എല്‍ഡിഎഫ്  സിപിഐ  സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്  CPI state executive  സുരേഷ് ഗോപി  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്  തൃശൂര്‍  Election
എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്
author img

By

Published : Apr 22, 2021, 3:18 PM IST

തിരുവനന്തപുരം: എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തല്‍. എല്‍ഡിഎഫിന് 80 ലേറെ സീറ്റുകള്‍ ലഭിക്കുമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.

സിപിഐക്ക് 17 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെങ്കിലും തൃശൂര്‍ ഉള്‍പ്പെടെയുള്ള ചില സിറ്റിങ് സീറ്റുകള്‍ നഷ്‌ടപ്പെട്ടേക്കും. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു സമാനമായ സാഹചര്യം തൃശൂര്‍ മണ്ഡലത്തില്‍ സൃഷ്‌ടിച്ചേക്കാം. തിരൂരങ്ങാടിയില്‍ സിപിഐക്ക് അട്ടിമറി സാദ്ധ്യതയുണ്ടെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.

അതേസമയം ഇടുക്കിയില്‍ സിപിഐ മത്സരിച്ച ഏക സീറ്റായ പീരുമേട് സംബന്ധിച്ച വിലയിരുത്തല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് നടത്തിയില്ല. 2016ൽ 27 സീറ്റിൽ മത്സരിച്ച സിപിഐ 19 സീറ്റിൽ വിജയിച്ചിരുന്നു. ഇത്തവണ 25 സീറ്റിലാണ് സിപിഐ മത്സരിച്ചത്.

ALSO READ: ഇടതുമുന്നണി പ്രവചനങ്ങൾക്ക് അതീതമായ ജയം നേടുമെന്ന് ബിനോയ് വിശ്വം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.